Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അബ്ദുൽ റഹീമിന്റെ ജയിൽമോചനം: ആശങ്കപ്പെടേണ്ടതില്ല, പെരുന്നാൾ അവധിയെങ്കിലും വകുപ്പുകൾ സജീവം; റഹീമിന്റെ മോചന നടപടികൾ ഞായറാഴ്ച മുതൽ വേഗത്തിലാകും

അബ്ദുൽ റഹീമിന്റെ ജയിൽമോചനം: ആശങ്കപ്പെടേണ്ടതില്ല, പെരുന്നാൾ അവധിയെങ്കിലും വകുപ്പുകൾ സജീവം; റഹീമിന്റെ മോചന നടപടികൾ ഞായറാഴ്ച മുതൽ വേഗത്തിലാകും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റിയാദിലെ അബ്ദുറഹീം നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ 20 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം നിയമനടപടികളും ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ടെന്ന് പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ വ്യക്തമാക്കി.

സൗദി അറേബ്യയിലെ സർക്കാർ മേഖല നിലവിൽ പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും, മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വകുപ്പുകൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം. വാരാന്ത്യ അവധിക്ക് ശേഷം വരുന്ന ഞായറാഴ്ച മുതൽ ജയിൽമോചനത്തിനായുള്ള ബാക്കി നടപടികൾ വേഗത്തിൽ മുന്നോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയിലിൽ നിന്നുള്ള വിടുതൽ നടപടികൾ പൂർണ്ണമായി പൂർത്തിയായ ശേഷമായിരിക്കും ഇന്ത്യൻ എംബസി നൽകിയ ഔട്ട് പാസിൽ (ഇ.സി) എക്സിറ്റ് വിസ ലഭ്യമാക്കുക. എന്നാൽ, നിലവിലുള്ള പെരുന്നാൾ അവധികൾ എക്സിറ്റ് വിസ അടക്കമുള്ള തുടർനടപടികളെ ബാധിക്കുമോ എന്ന നേരിയ ആശങ്കയുണ്ടെന്ന് നിയമസഹായ സമിതി ഭാരവാഹികൾ പങ്കുവെച്ചു.

ജയിലിലും മറ്റ് അനുബന്ധ സർക്കാർ വകുപ്പുകളിലുമുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള ഊർജിതമായ ശ്രമങ്ങൾ ഇന്ത്യൻ എംബസി, അഭിഭാഷകർ, പവർ ഓഫ് അറ്റോർണി, നിയമസഹായ സമിതി എന്നിവരുടെ നേതൃത്വത്തിൽ ഒത്തൊരുമയോടെ നടന്നുവരുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കേസ് ആയതിനാൽ മോചനത്തിനായുള്ള വിടുതൽ നടപടികൾ പൂർത്തിയാക്കാൻ സ്വാഭാവികമായ സമയതാമസം മാത്രമാണ് എടുക്കുന്നതെന്നും, ഇതിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്നും റിയാദ് റഹീം സഹായ സമിതി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചു.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in