Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കേജ്‌രിവാളിന്‍റെ സമരം അഞ്ചാം ദിവസത്തില്‍‌; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

കേജ്‌രിവാളിന്‍റെ സമരം അഞ്ചാം ദിവസത്തില്‍‌; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവര്‍ ലഫ്റ്റനന്‍റ് ഗവർണറുടെ ഓഫിസിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ കൈകൂപ്പി അപേക്ഷിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. https://www.youtube.com/watch?v=RnEIbaVTRYk ഉദ്യോഗസ്ഥ സമരം ഒട്ടേറെ ജോലികളെ ബാധിച്ചിട്ടും ലഫ്റ്റനന്‍റ് ഗവർണർ വിഷയത്തിൽ ഇടപെടുന്നില്ല. പ്രശ്‌നം പരിഹരിക്കാൻ ഇടപെടണമെന്ന് ഡൽഹി സർക്കാരും ജനങ്ങളും തൊഴുകൈകളോടെ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേജ്‌രിവാൾ വ്യക്തമാക്കി. വസ്ത്രം പോലും മാറാതെയാണു കേജ്‌രിവാളിന്റെയും മന്ത്രിമാരുടെയും സമരം. നിരാഹാരം നടത്തുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഫയലുകൾ സമരസ്ഥലത്തേക്ക് എത്തിച്ചാണു കേജ്‌രിവാൾ പരിശോധിച്ചത്. ഉദ്യോഗസ്ഥ നിസഹകരണം അവസാനിപ്പിക്കുകയും വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കേജ്‌രിവാളിന്‍റെ നിലപാട്. സമരത്തിന് സി.പി.എം, ആർ.ജെ.ഡി പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in