ഈ മാസത്തെ സാമൂഹ്യസുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകളുടെ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ആകെ 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുന്ന പെന്‍ഷന്‍ വിതരണം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ധനകാര്യ വകുപ്പിന്റെ പ്രത്യേക ഉത്തരവുകളിലൂടെ സാമൂഹ്യസുരക്ഷാ പെന്‍ഷനായി 961.64 കോടി രൂപയും, സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന 16 ക്ഷേമനിധി ബോര്‍ഡുകള്‍ക്കായി 119.47 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹരായ 52,09,617 ഗുണഭോക്താക്കളില്‍ 29,67,142 പേരുടെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. ഇതിനായി 541.38 കോടി രൂപ മാറ്റിപ്പുവെച്ചിട്ടുണ്ട്. ബാക്കിയുള്ള 22,42,475 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വീടുകളില്‍ നേരിട്ട് പണമായി പെന്‍ഷന്‍ എത്തിച്ചുനല്‍കും. കൂടാതെ 6,05,415 ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ദേശീയ സാമൂഹ്യ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല, ഭിന്നശേഷി, വിധവാ പെന്‍ഷനുകളിലെ 8,46,456 ഗുണഭോക്താക്കള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ വിഹിതമായ 24.76 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട തീയതിക്കുള്ളില്‍ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബര്‍ 16-നകം കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍: 1081 കോടി രൂപ അനുവദിച്ചു