തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സമഗ്രമായ ദുരന്ത നിവാരണ സിസ്റ്റം കേരളത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍തക്കവിധമാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിതീവ്ര മഴയെയും കൃത്യമായി പ്രവചിക്കുന്നതിനും കൃത്യസമയത്ത് മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുമുള്ള ആധുനിക സംവിധാനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇതിന്റെ ഭാഗമായുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം, സംസ്ഥാനത്തിന്റെ ദുരന്ത പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദീതീരങ്ങളിലെ ജലനിരപ്പ് നിരീക്ഷണം, ഡാം മാനേജ്മെന്റ്, മഴയുടെ അളവ് കൃത്യമായി തിട്ടപ്പെടുത്തല്‍ തുടങ്ങിയവയും ഈ പദ്ധതിയുടെ കീഴില്‍ വരും.
രാജ്യത്തിന് മാതൃകയാകാന്‍ കേരളത്തിന്റെ സമഗ്ര ദുരന്ത നിവാരണ സിസ്റ്റം; പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി