Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

'പ്രേംപാറ്റ'യിൽ കരാട്ടെ സണ്ണിയായി ബിബിൻ പെരുമ്പള്ളി; ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം നവംബർ 27-ന്

'പ്രേംപാറ്റ'യിൽ കരാട്ടെ സണ്ണിയായി ബിബിൻ പെരുമ്പള്ളി; ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം നവംബർ 27-ന്

കോളേജ് പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രം 'പ്രേംപാറ്റ'യിലെ ബിബിൻ പെരുമ്പള്ളിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ 'കരാട്ടെ സണ്ണി' എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ബിബിൻ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് മാസ് ലുക്കിലെത്തുന്ന താരത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം നവംബർ 27-ന് തിയറ്ററുകളിലെത്തും.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചിത്രത്തിന് ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

വൈവിധ്യമാർന്ന ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് ബിബിൻ പെരുമ്പള്ളി. കഥാപാത്രങ്ങളുടെ സവിശേഷതകൾ ഉൾക്കൊണ്ട് പ്രകടനത്തിൽ വേറിട്ട ശൈലി കൊണ്ടുവരാനുള്ള ബിബിന്റെ കഴിവ് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഈ വർഷം ആദ്യമിറങ്ങിയ ജോൺപോൾ ജോർജ് ചിത്രം 'ആശാൻ' ലെ സൂപ്പർസ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

'ആശാൻ' കൂടാതെ 'കടകൻ', 'കുറുപ്പ്', 'റൈഫിൾ ക്ലബ്', 'ലോക: ചാപ്റ്റർ 1 – ചന്ദ്ര', 'കളംകാവൽ', 'മേനേ പ്യാർ കിയാ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ബിബിൻ പെരുമ്പള്ളിയുടെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലുകളായി. അഭിനയത്തിന് പുറമെ സിനിമാ നിർമ്മാണ മേഖലയിലും സജീവമായ ബിബിൻ പുതിയ തലമുറ നടന്മാർക്കിടയിൽ സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുകയാണ്.


Related articles

See all
Entertainment

'പൊന്മാൻ' ടീം വീണ്ടും ഒന്നിക്കുന്നു; ജി.ആർ. ഇന്ദുഗോപൻ-ജ്യോതിഷ് ശങ്കർ ചിത്രത്തിലേക്ക് പുതുമ...

Popular News

'ബാച്ച്ലർ പാർട്ടി Deux': കരോൾ ആയി ഹൻസിക കൃഷ്ണ; ശ്രദ്ധ നേടി ക്യാരക്ടർ പോസ്റ്റർ

Popular News

ഒരു മുഖം, വ്യത്യസ്ത ഭാവങ്ങള്‍; ജയസൂര്യയുടെ 'മായന്‍' പുതിയ ലുക്കും ടീസര്‍ അനൗണ്‍സ്മെന്റും പ...

Popular News

സയന്‍സ് ഫിക്ഷന്‍ കോമഡിയുമായി സന്താനം; 'അതിസയ പിറവി' ഫസ്റ്റ് ലുക്ക് പുറത്ത്

Save your stories

Sign in