Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലബാറിന് വൻ കുതിപ്പേകാൻ , കരിപ്പൂരിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പഴം-പച്ചക്കറി കയറ്റുമതിക്ക് അനുമതി

മലബാറിന് വൻ കുതിപ്പേകാൻ , കരിപ്പൂരിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പഴം-പച്ചക്കറി കയറ്റുമതിക്ക് അനുമതി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ യൂണിയൻ (ഇ.യു) രാജ്യങ്ങളിലേക്ക് പഴങ്ങളും പച്ചക്കറികളും നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് അനുമതി ലഭിച്ചു. കരിപ്പൂരിലെ കാർഗോ ചുമതലയുള്ള കെ.എസ്.ഐ.ഇ (KSIE) അധികൃതർക്ക് കയറ്റുമതിക്കാവശ്യമായ പരിശോധനകൾക്കും തുടർനടപടിക്രമങ്ങൾക്കുമുള്ള ഔദ്യോഗിക അനുമതിപത്രം കൈമാറി.

ഇതുവരെ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കരിപ്പൂരിൽ നിന്ന് രാജ്യാന്തര കയറ്റുമതിക്ക് അനുമതിയുണ്ടായിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ട് സർവീസുകൾ ഇല്ലെങ്കിലും അനുമതി ലഭിച്ചതോടെ ദുബായ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ ചരക്കുകൾ തടസ്സമില്ലാതെ അയക്കാൻ സാധിക്കും. മറ്റിടങ്ങളിൽ ഇറക്കുമ്പോൾ വീണ്ടും പരിശോധനകളോ കാലതാമസമോ കൂടാതെ നിശ്ചിത യൂറോപ്യൻ രാജ്യങ്ങളിൽ ചരക്ക് എത്തിക്കാനാകും എന്നതാണ് പ്രധാന നേട്ടം. ഇ.യുവിന് പിന്നാലെ ലണ്ടനിലേക്കുള്ള കയറ്റുമതി അനുമതിയും വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലബാറിലെ കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ്

നിലവിൽ കരിപ്പൂരിലെ ഏജൻസികൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ഓർഡറുകൾ ലഭിക്കാറുണ്ടെങ്കിലും കൊച്ചി, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് ഇവ അയച്ചിരുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നും മലബാറിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികൾ കൊച്ചിയിലേക്കോ മറ്റ് വിമാനത്താവളങ്ങളിലേക്കോ കൊണ്ടുപോകാതെ ഇനി കരിപ്പൂർ വഴി തന്നെ നേരിട്ട് കയറ്റുമതി ചെയ്യാം.

ചുരമിറങ്ങിയെത്തുന്ന ചരക്കുവാഹനങ്ങൾക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂരായതിനാൽ കർഷകർക്കും കയറ്റുമതിക്കാർക്കും ഇത് ഏറെ ലാഭകരമാകും. വലിയ വിമാനങ്ങളുടെ സർവീസ് കൂടി വൈകാതെ പുനരാരംഭിക്കുന്നതോടെ കരിപ്പൂർ വഴിയുള്ള ചരക്ക് കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

അമിത് ഷായ്‌ക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപുർ കോടതി

Popular News

സോഫ്റ്റ്‌വെയർ വികസനത്തിലും ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ; വരുമാനം 1,400 കോടി കവിഞ്ഞു

Save your stories

Sign in