Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിലെ ആദ്യ 'ഡോൾബി സിനിമ' തിയേറ്ററിൽ പ്രദർശനം തുടങ്ങി; തുടക്കം കുറിച്ചത് 'ജയിലർ 2'

കേരളത്തിലെ ആദ്യ 'ഡോൾബി സിനിമ' തിയേറ്ററിൽ പ്രദർശനം തുടങ്ങി; തുടക്കം കുറിച്ചത് 'ജയിലർ 2'

കേരളത്തിലെ ആദ്യ 'ഡോൾബി സിനിമ' (Dolby Cinema) തിയേറ്ററായ ഇ.വി.എം (EVM) സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. 'ജയിലർ 2' ചിത്രത്തിന്റെ ആദ്യ പ്രദർശനത്തോടെയാണ് അത്യന്താധുനിക ഡോൾബി അറ്റ്‌മോസ് (Dolby Atmos) സാങ്കേതിക മികവോടെ തിയേറ്റർ പ്രവർത്തനം തുടങ്ങിയത്.

കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുമ്പ് ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട തിയേറ്റർ സമുച്ചയത്തിൽ 450 സീറ്റുള്ള 'ഡോൾബി സിനിമാസ്', 150 സീറ്റുള്ള 'ഡോൾബി തിയേറ്റർ' എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യകാലത്ത് 'കൊച്ചി സൂയി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിയേറ്റർ പ്രമുഖ തിയേറ്റർ ഗ്രൂപ്പായ ഇ.വി.എം സിനിമാസ് ഏറ്റെടുക്കുകയായിരുന്നു.

വൻ മുതൽമുടക്കോടെ ഇ.വി.എം സിനിമാസിന് വേണ്ടി ഡോൾബി ലബോറട്ടറീസ് (Dolby Laboratories) ഒരുക്കിയ ഈ അത്യന്താധുനിക ദൃശ്യ-ശ്രവ്യ തിയേറ്റർ ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമാണ്. വലിയ ആവേശത്തോടെയാണ് കൊച്ചിയിലെ ചലച്ചിത്ര പ്രേമികൾ പുതിയ ദൃശ്യാനുഭൂതിയെ ഏറ്റെടുത്തിരിക്കുന്നത്.

ചുവരുകൾ മുതൽ സീലിംഗ് വരെ വ്യാപിച്ചുകിടക്കുന്ന കൂറ്റൻ സ്‌ക്രീൻ, കൃത്യമായി സജ്ജീകരിച്ച സറൗണ്ട് സൗണ്ട് സിസ്റ്റം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവയാണ് ഡോൾബി സിനിമാസ് സ്‌ക്രീനിന്റെ പ്രധാന പ്രത്യേകതകൾ. ടിക്കറ്റുകൾ ബുക്ക്‌മൈഷോ (BookMyShow) വഴി ലഭ്യമാണ്. വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്‌പെഷ്യൽ ഷോകളും ഉണ്ടായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.



Related articles

See all
Popular News

'ബാച്ച്ലർ പാർട്ടി Deux': കരോൾ ആയി ഹൻസിക കൃഷ്ണ; ശ്രദ്ധ നേടി ക്യാരക്ടർ പോസ്റ്റർ

Popular News

ഒരു മുഖം, വ്യത്യസ്ത ഭാവങ്ങള്‍; ജയസൂര്യയുടെ 'മായന്‍' പുതിയ ലുക്കും ടീസര്‍ അനൗണ്‍സ്മെന്റും പ...

Popular News

സയന്‍സ് ഫിക്ഷന്‍ കോമഡിയുമായി സന്താനം; 'അതിസയ പിറവി' ഫസ്റ്റ് ലുക്ക് പുറത്ത്

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Save your stories

Sign in