Logo
Mon, Aug 24, 2026 • 02:52 PM
LIVE TV
Watch

No business videos available

No Middle East videos available

സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര: വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 24, 2026
1 min read
SHARE:
SAVE: Login to save

സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര: വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിലെ സ്ത്രീകൾക്കും സാധാരണക്കാർക്കുമായി നിർണായകമായ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 'വെട്രി പയന തിട്ടം' എന്ന പേരിൽ വർഷം 6000 കോടി രൂപ ചെലവഴിച്ച് സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ സർവീസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഓടുന്ന ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്.

കൂടാതെ, വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള 1.34 കോടി കുടുംബങ്ങൾക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ആറ് സൗജന്യ സിലിണ്ടറുകൾ നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഇതിന്റെ ഭാഗമായുള്ള തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാനാണ് തീരുമാനം.

കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് കാഞ്ചീപുരത്തെ വിവാദമായ പരന്തൂർ വിമാനത്താവള പദ്ധതി പൂർണമായും റദ്ദാക്കിയതായും മുഖ്യമന്ത്രി വിജയ് നിയമസഭയെ അറിയിച്ചു. കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ചെന്നൈയിൽ മറ്റ് അനുയോജ്യമായ സ്ഥലത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമതൊരു ടെർമിനൽ കൂടി നിർമ്മിക്കാൻ നടപടിയെടുക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10