Logo
Mon, Aug 24, 2026 • 02:00 PM
LIVE TV
Watch

No business videos available

No Middle East videos available

'കൊടിയേറി മക്കളെ..': ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; കനകക്കുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 24, 2026
1 min read
SHARE:
SAVE: Login to save

'കൊടിയേറി മക്കളെ..': ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; കനകക്കുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വാരാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ഡോ. ശശി തരൂർ എം.പി എന്നിവർ പങ്കെടുക്കും. ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടന സമ്മേളനത്തിലെ വിശിഷ്ടാതിഥി. ഉദ്ഘാടനച്ചടങ്ങിന് ശേഷം പ്രശസ്ത നടി ശോഭനയുടെ നൃത്താവിഷ്കാരവും തുടർന്ന് കെ.എസ്. ഹരിശങ്കറിന്റെ ലൈവ് ബാന്റ് സംഗീത പരിപാടിയും അരങ്ങേറും. വരും ദിവസങ്ങളിൽ തലസ്ഥാനത്തെ വിവിധ വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയോട് അനുബന്ധിച്ച് കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോണ്‍, ഫ്യൂച്ചര്‍ സോണ്‍, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ സോണ്‍, ഫുഡ് സോണ്‍ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. സമാപന ദിനമായ ആഗസ്റ്റ് 30ന് മാനവീയം വീഥിയില്‍ നിന്നും ഘോഷയാത്ര 5 മണിക്ക് ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും. സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. 62 സര്‍ക്കാര്‍ വകുപ്പുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോക്ക് കലാരൂപങ്ങളുള്‍പ്പടെ നൂറിലേറെ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10