Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ എകെജി സെന്‍ററിന്‍റെ അനുവാദം വേണ്ട; വിജയരാഘവന്‍റേത് നിലവാരമില്ലാത്ത തമാശയെന്ന് വി.ഡി സതീശന്‍

കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ എകെജി സെന്‍ററിന്‍റെ അനുവാദം വേണ്ട; വിജയരാഘവന്‍റേത് നിലവാരമില്ലാത്ത തമാശയെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കാണാൻ എകെജി സെന്‍ററിന്‍റെ അനുവാദം വേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇതുപോലെ നിലവാരമില്ലാത്ത തമാശ പറയരുതെന്നും പിണറായി വിജയൻ വിജയരാഘവന് ഉപദേശം നൽകണമെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. യുഡിഎഫ് ഏകോപനസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വി.ഡി സതീശന്‍. യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി വന്ന് പരിഹരിക്കേണ്ട ഒരു വിഷയവും നിലവിൽ കേരളത്തിലില്ല. ഒരു നിബന്ധനയുമില്ലാതെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും  അദ്ദേഹം പറഞ്ഞു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ പ്രതിപക്ഷം വാഗ്ദാനം ചെയ്തു. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്ചപറ്റിയെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.  

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in