Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിറളി പൂണ്ട് സിപിഎം; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യാപക അക്രമം; വടകരയില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്

വിറളി പൂണ്ട് സിപിഎം; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യാപക അക്രമം; വടകരയില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്
വടകര ഏറാമല പഞ്ചായത്തില്‍ ഇന്ദിരാഭവന് നേരെ ബോംബേറ്. ആക്രമണത്തില്‍ കെട്ടിടത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈകള്‍ തകര്‍ന്നു. സംഭവത്തില്‍ ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു. ഏറാമല പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ 30-ല്‍ അധികം വോട്ട് പിടിച്ചിരുന്നു. ഇതാണ് അക്രമത്തിനു പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു. അതിനിടെ, കാസര്‍ഗോഡ് ബേഡകത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. ആക്രമണത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ കേരളത്തിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊല്ലയില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വിജയാഘോഷത്തിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Save your stories

Sign in