Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പി.ടിക്കും എനിക്കും ഏറെ പ്രിയപ്പെട്ട തൃശൂര്‍ പൂരം...' ആശംസകള്‍ നേർന്ന് ഉമാ തോമസ്

'പി.ടിക്കും എനിക്കും ഏറെ പ്രിയപ്പെട്ട തൃശൂര്‍ പൂരം...' ആശംസകള്‍ നേർന്ന് ഉമാ തോമസ്
  ഏവര്‍ക്കും തൃശൂര്‍ പൂരത്തിന്‍റെ ആശംസകള്‍ നേർന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പൂരപ്രേമിയായ തനിക്കുവേണ്ടി തിരക്കുകകള്‍ക്കിടയിലും സമയം കണ്ടെത്തുന്ന പി.ടിയെ ഉമ അനുസ്മരിച്ചു. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും പി.ടിക്ക് ഏറെ പ്രിയങ്കരമായിരുന്നുവെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഉമാ തോമസിന്‍റെ കുറിപ്പ്:
കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം വീണ്ടുമൊരു പൂരം. തൃശൂർ പൂരവും പൂരക്കാഴ്ചകളും എന്നും മധുര മുള്ള ഓർമ്മകളാണ്. ഞാനൊരു പൂരപ്രേമിയായത് കൊണ്ട് തന്നെ തിരക്കുകൾക്കിടയിലും പി.ടി സമയം മാറ്റിവക്കുമായിരുന്നു, പൂരത്തിന് പോകാൻ. ഇലഞ്ഞിത്തറമേളവും കുടമാറ്റവും പി.ടിക്ക് പ്രിയപ്പെട്ടതായിരുന്നു. വർണ്ണാഭമായ വെടിക്കെട്ടായിരുന്നു എനിക്ക് പ്രിയം. കുടുംബസമേതം ഓരോ പൂരവും കണ്ടിറങ്ങിയ ഓർമ്മകളാണ് മനസ്സ് നിറയെ. കോവിഡ് നമ്മെ വിട്ട് പിരിഞ്ഞിട്ടില്ല. ആഘോഷങ്ങൾക്കിടയിലും ആരോഗ്യം ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പൂര ആശംസകൾ നേരുകയാണ്.
   
  • ഉമാ തോമസ് പൂര നഗരിയില്‍ -  ഫയല്‍ ചിത്രങ്ങള്‍

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in