Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന പുത്തൻ പദ്ധതികൾക്ക് വേഗത കൂട്ടി യുഎഇ

കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന പുത്തൻ പദ്ധതികൾക്ക് വേഗത കൂട്ടി യുഎഇ
യുഎഇയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന പുത്തൻ പദ്ധതികൾക്ക് സര്‍ക്കാര്‍ വേഗത കൂട്ടി. ഇതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം 1500 സര്‍ക്കാര്‍ സേവനങ്ങൾക്ക് യുഎഇയിൽ ഫീസുകൾ റദ്ദാക്കിയിരുന്നു. യു.എ.ഇയിൽ സർക്കാർ നൽകുന്ന 1500 സേവനങ്ങൾക്കുള്ള ഫീസാണ് അധികൃതർ റദ്ദാക്കിയത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്കും വിദേശ നിക്ഷേപത്തിനും കൂടുതൽ മികച്ച പ്രോത്സാഹനം നൽകുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്‍റെ ഭാഗമായി ചില ഫീസുകളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. യു.എ.ഇ മന്ത്രിസഭയാണ് 1500 സർക്കാർ സേവനങ്ങളുടെ ഫീസ് പിൻവലിച്ച് സേവനങ്ങൾ സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, സാമ്പത്തിക കാര്യമന്ത്രാലയം, മാനവവിഭവ ശേഷി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട സേവന ഫീസുകളിൽ മാറ്റം വരും. ഇത്തരം സേവന ഫീസ് റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യാനാണ് പുതിയ തീരുമാനം. ഇത് രാജ്യത്തെ ബിസിനസ് മേഖലയിലുള്ളവർക്കും നിക്ഷേപകർക്കും വലിയ നേട്ടമാകുമെന്നും മന്ത്രിസഭ വിലയിരുത്തി. ഗൾഫിൽ ഏറ്റവും കൂടുതൽ വിദേശനിക്ഷേപം എത്തുന്ന രാജ്യം എന്ന നിലയിൽ, യുഎഇയിലെ സ്ഥാപനങ്ങൾക്ക് അവരുടെ ഭരണപരമായ ചെലവുകൾ കുറക്കാൻ ഇത് സഹായകമാകും. ഇത് കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ വഴിയൊരുക്കുമെന്നും മന്ത്രിസഭ വിലയിരുത്തി. യു.എ.ഇയിൽ നികുതി ഘടന നിലവിൽ വന്നതോടെ ലഭിക്കുന്ന വരുമാനവും, സർക്കാറിന്റെ റവന്യൂ വരുമാനവും , തുലനം ചെയ്യുന്ന നടപടികളുടെ ഭാഗം കൂടിയാണ് ഈ പുതിയ മാറ്റങ്ങൾ.

Related articles

See all
Popular News

ഷാര്‍ജ ഭരണാധികാരിയ്ക്ക് അടിയന്തര ശസ്ത്രക്രിയ; പിതാവിനായി പ്രാര്‍ത്ഥിക്കണമെന്ന് മകളുടെ അഭ്യ...

Popular News

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട...

Popular News

പ്രവാസികൾക്ക് ആശ്വാസവാർത്ത; പെൻഷൻ ഉടൻ നൽകുമെന്നും ഇൻഷുറൻസ് പ്രീമിയം വർധനവ് പരിശോധിക്കുമെന്...

Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Save your stories

Sign in