തന്റെ പിതാവിനായി പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും ഷെയ്ഖാ ബൊദൂര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യം വീണ്ടെടുത്ത് കുടുംബത്തിലേക്ക് സുരക്ഷിതമായി തിരികെ എത്താന്‍, എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, 87 കാരനായ പിതാവിന്റെ രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചോ, ശസ്ത്രക്രിയയുടെ ദൈര്‍ഘ്യത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
1939 ല്‍ ജനിച്ച ഷെയ്ഖ് ഡോ. സുല്‍ത്താന്‍, 1972 ലാണ് ഷാര്‍ജയുടെ ഭരണാധികാരിയായത്. 1971 ല്‍ യുഎഇയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു. 45 വര്‍ഷമായി ഷാര്‍ജ രാജ്യാന്തര പുസ്തക മേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്.