Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശ്ശൂരില്‍ കഞ്ചാവ് മാഫിയ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു

തൃശ്ശൂരില്‍ കഞ്ചാവ് മാഫിയ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു
തൃശ്ശൂര്‍: മുണ്ടൂര്‍ പാറപ്പുറത്ത് രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു. ശ്യാം(24), ക്രിസ്റ്റി(25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഏത് നാട്ടുകാരാണെന്നത് വ്യക്തമായിട്ടില്ലെങ്കിലും തൃശ്ശൂര്‍ ജില്ലക്കാര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ഗുണ്ടാപ്പകയാണോയെന്ന് സംശയിക്കുന്നുണ്ട്. കഞ്ചാവ് മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമിനെയും ക്രിസ്റ്റിയെയും ടിപ്പര്‍ ലോറിയിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ കഞ്ചാവ് മാഫിയയുടെ അക്രമങ്ങള്‍ കൂടിവരുന്നതായ് റിപ്പോര്‍ട്ടുണ്ട്. കഞ്ചാവ് മാഫിയ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Related articles

See all
Popular News

ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

Popular News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സയും പ്രത്യേക പാക്കേജും; പ്രഖ്യാപ...

Save your stories

Sign in