Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഷാര്‍ജയില്‍ ഇന്ത്യക്കാരുടേത് ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമേകി ചേംബറിന്‍റെ പുതിയ പദ്ധതികള്‍ വരുന്നു

ഷാര്‍ജയില്‍ ഇന്ത്യക്കാരുടേത് ഉള്‍പ്പടെയുള്ള  വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമേകി ചേംബറിന്‍റെ പുതിയ പദ്ധതികള്‍ വരുന്നു
ഷാര്‍ജ : ആഗോള അടിസ്ഥാനത്തില്‍ വ്യാപാര മേഖലയെ ബാധിച്ച സാമ്പത്തിക വെല്ലുവിളി നേരിടാന്‍, ഷാര്‍ജയിലെ ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് മികച്ച പ്രാത്സാഹനം നല്‍കുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് വ്യക്തമാക്കി. ഇതിനായി സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിരവധി പദ്ധതികള്‍ ആലോചിച്ച് വരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയിലെ സ്വകാര്യ മേഖലയിലെ ,  ചെറുകിട- ഇടത്തരം കമ്പനികള്‍ക്ക് , മികച്ച സംരക്ഷണവും പ്രോത്സാഹനവും നല്‍കുന്ന നയമാണ്, ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് നടപ്പാക്കി വരുന്നത്. അതിനാല്‍ തന്നെ, വ്യാപാര മേഖലയില്‍ ആഗോള അടിസ്ഥാനത്തില്‍ ബാധിച്ച സാമ്പത്തിക വെല്ലുവിളി നേരിടാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന്, ഷാര്‍ജ ചേംബര്‍ മാധ്യമ വിഭാഗം ഡയറക്ടര്‍ ജമാല്‍ സഈദ് ബസഞ്ചാല്‍ പറഞ്ഞു. ഷാര്‍ജയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദേഹം. അനുയോജ്യമായ ഫീസ് നിരക്ക് ഉള്‍പ്പടെയുള്ള , സേവന നടപടികളാണ് ഷാര്‍ജ ഈടാക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തു വര്‍ഷമായി, ഷാര്‍ജ ചേംബര്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കി വരുകയാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ആകര്‍ഷമായ നയമാണ് എന്നും ലക്ഷ്യമിടുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഷാര്‍ജ ഭരണാധികാരിയ്ക്ക് അടിയന്തര ശസ്ത്രക്രിയ; പിതാവിനായി പ്രാര്‍ത്ഥിക്കണമെന്ന് മകളുടെ അഭ്യ...

Popular News

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട...

Popular News

പ്രവാസികൾക്ക് ആശ്വാസവാർത്ത; പെൻഷൻ ഉടൻ നൽകുമെന്നും ഇൻഷുറൻസ് പ്രീമിയം വർധനവ് പരിശോധിക്കുമെന്...

Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Save your stories

Sign in