Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനങ്ങളെ വീട്ടിലിരുത്തിയ സർക്കാർ ആർഭാടത്തോടെ ആഘോഷ പരിപാടികൾ നടത്തുന്നു ; സത്യപ്രതിജ്ഞയെ വിമർശിച്ച് സീറോ മലബാർ സഭ

ജനങ്ങളെ വീട്ടിലിരുത്തിയ സർക്കാർ ആർഭാടത്തോടെ ആഘോഷ പരിപാടികൾ നടത്തുന്നു ; സത്യപ്രതിജ്ഞയെ വിമർശിച്ച് സീറോ മലബാർ സഭ
  കൊച്ചി : പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം- അങ്കമാലി അതിരൂപത. കൊവിഡിന്റെ പേരിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഒരു ഭാഗത്ത് ജനങ്ങളെ സർക്കാർ വീട്ടിൽ ഇരുത്തുന്നു. മറുഭാഗത്ത് സർക്കാർ തന്നെ സ്വന്തമായി ഇളവുകൾ പ്രഖ്യാപിച്ച് ആർഭാടത്തോടെ ആഘോഷ പരിപാടികൾ നടത്തുന്നുവെന്നും മുഖപത്രമായ സത്യദീപം വിമർശിക്കുന്നു. ഇത് ജനങ്ങൾക്ക് തെറ്റായ സദ്ദേശമാണ് നൽകുന്നത്. കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതാണ് വിവേകം. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രമണ ചുമതലയേറ്റത് രാഷ്ട്രപതി ഭവനിൽ 30 പേർ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു എന്നും സത്യദീപം ഓർമ്മിപ്പിക്കുന്നു. ഈ വിവേകം സർക്കാർ കാണിക്കണമെന്നും സത്യദീപത്തിൽ പറയുന്നു.

Related articles

See all
Popular News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത...

Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Popular News

കൊലവിളി പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദന്‍; സിപിഎം കണ്ണൂര്‍ ജില...

Save your stories

Sign in