Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

സംസ്ഥാന സബ്ജൂനിയർ, കേഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തുടക്കം

സംസ്ഥാന സബ്ജൂനിയർ, കേഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
സംസ്ഥാന സബ്ജൂനിയർ, കേഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തൊടുപുഴയിൽ തുടക്കമായി. 14 ജില്ലകളിൽ നിന്നായി 250 ഫെൻസർമാരാണ് മേളയിൽ പങ്കെടുക്കുന്നത്. പി ജെ ജോസഫ് എം എൽ എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 14 വയസ്സിന് താഴെയുള്ള താരങ്ങളാണ് 21 -മത് സംസ്ഥാന സബ്ജൂനിയർ ചാന്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. കേഡറ്റ് വിഭാഗത്തിലെ 16-ആമത് സംസ്ഥാന മേളയിൽ 17 വയസ്സിന് താഴെയുള്ള ഫെൻസർമാരാണുള്ളത്. 3 മിനിറ്റാണ് മത്സര സമയം. ആദ്യം പതിനഞ്ച് പോയിന്‍റ് നേടുന്നവരാണ് വിജയി. ആദ്യ ദിനം സബ്ജൂനിയർ വിഭാഗത്തിലെ വ്യക്തികഗത ടീം മത്സരങ്ങളാണ് നടന്നത്. ഇന്നും നാളയുമായി കേഡറ്റ് വിഭാഗത്തിലെ മത്സരങ്ങൾ നടക്കും. 14 ജില്ലകളിൽ നിന്നായി 250 ഫെൻസർമാരാണ് മേളയിൽ പങ്കെടുക്കുന്നത്. അടുത്തമാസം ഛത്തീസ്ഗഢിൽ നടക്കുന്ന ദേശീയ ചാന്പ്യൻഷിപ്പിലേക്കുള്ള ടീമിനെ ഇവിടെ നിന്ന് തെരഞ്ഞെടുക്കും. ഇടുക്കിയിൽ ഇത് രണ്ടാം തവണയാണ് സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. തായ് ലാന്‍റിൽ നടന്ന ഓപ്പൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ടീം വിഭാഗത്തിൽ വെങ്കലമെഡൻ നേടിയ സ്റ്റെഫി, കനകലക്ഷ്മി എന്നീ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in