Logo
Sat, Jun 13, 2026 • 03:33 AM
LIVE TV
Watch

No business videos available

No Middle East videos available

SSLC Plus two Exam 2026| സംസ്ഥാനത്ത് 2026-ലെ എസ്എസ്എൽ സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: എസ്എസ്എൽസി ഫലം മെയ് 8-ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 29, 2025
1 min read Updated: June 12, 2026
SHARE:
SAVE: Login to save

SSLC Plus two Exam 2026| സംസ്ഥാനത്ത് 2026-ലെ എസ്എസ്എൽ സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: എസ്എസ്എൽസി ഫലം മെയ് 8-ന്

തിരുവനന്തപുരം: 2026 വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി (ഒന്നും രണ്ടും വർഷം) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 മുതൽ 30 വരെയായിരിക്കും എസ്എസ്എൽസി പരീക്ഷകൾ നടക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയും, രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെയും നടക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എസ്എസ്എൽസി പരീക്ഷാ വിവരങ്ങൾ:

  • പരീക്ഷാ തീയതി: 2026 മാർച്ച് 5 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും.

  • സമയക്രമം: എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും.

  • ഐ.ടി. മോഡൽ പരീക്ഷ: ജനുവരി 12 മുതൽ 22 വരെ.

  • ഐ.ടി. പ്രായോഗിക പരീക്ഷ: ഫെബ്രുവരി 2 മുതൽ 13 വരെ.

  • എസ്എസ്എൽസി മോഡൽ പരീക്ഷ: ഫെബ്രുവരി 16 മുതൽ 20 വരെ.

  • അപേക്ഷയും ഫീസും (പിഴ കൂടാതെ): നവംബർ 12 മുതൽ 19 വരെ.

  • പിഴയോടുകൂടി: നവംബർ 21 മുതൽ 26 വരെ.

  • മൂല്യനിർണയം: ഏപ്രിൽ 7 മുതൽ 25 വരെ.

  • ഫലപ്രഖ്യാപനം: 2026 മെയ് 8 ന് പ്രതീക്ഷിക്കുന്നു.

  • പരീക്ഷാ കേന്ദ്രങ്ങൾ: ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 3000-ത്തോളം കേന്ദ്രങ്ങൾ.

  • വിദ്യാർത്ഥികളുടെ എണ്ണം: ഏകദേശം 4.25 ലക്ഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും.

ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി (ഒന്നും രണ്ടും വർഷം) പരീക്ഷാ വിവരങ്ങൾ:

  • ഒന്നാം വർഷ പരീക്ഷ: 2026 മാർച്ച് 5 മുതൽ 27 വരെ (ഉച്ചയ്ക്ക് ശേഷം 1.30 ന് ആരംഭിക്കും).

  • രണ്ടാം വർഷ പരീക്ഷ: 2026 മാർച്ച് 6 മുതൽ 28 വരെ (രാവിലെ 9.30 ന് ആരംഭിക്കും).

  • വെള്ളിയാഴ്ചത്തെ പരീക്ഷ: രാവിലെ 9.15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും.

  • പ്രായോഗിക പരീക്ഷകൾ: രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ജനുവരി 22 ന് ആരംഭിക്കും.

  • മാതൃകാ പരീക്ഷകൾ: ഫെബ്രുവരി 16 മുതൽ 26 വരെ.

  • അപേക്ഷയും ഫീസും (ഫൈനില്ലാതെ): 2025 നവംബർ 7 വരെ.

  • ഫൈനോടെ: നവംബർ 13 വരെ.

  • സൂപ്പർ ഫൈനോടെ: നവംബർ 25 വരെ.

  • വിദ്യാർത്ഥികളുടെ എണ്ണം: ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ പരീക്ഷകൾ എഴുതും.

  • പരീക്ഷാ കേന്ദ്രങ്ങൾ: കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം കേന്ദ്രങ്ങൾ.

  • മൂല്യനിർണയം: ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 22 ഓടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വൊക്കേഷണൽ ഹയർ സെക്കൻഡറി:

  • ഒന്നാം വർഷം: 26,822 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.

  • രണ്ടാം വർഷം: 26,826 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.

  • രണ്ടാം വർഷ സ്കിൽ ഇവാലുവേഷൻ: 2026 ജനുവരിയിൽ പൂർത്തിയാക്കും.

  • ഒന്നാം വർഷ സ്കിൽ ഇവാലുവേഷൻ: ജനുവരി അവസാന വാരം ആരംഭിക്കും.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷകൾ:

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ 1 മുതൽ 9 വരെ ക്ലാസ്സുകളിലെ വാർഷിക പരീക്ഷകൾ ആ ദിവസങ്ങളിൽ ക്രമീകരിക്കും. ഹൈസ്കൂളിന്റെ ഭാഗമല്ലാത്ത എൽ.പി., യു.പി ക്ലാസ്സുകളുടെ പരീക്ഷകൾക്ക് പ്രത്യേകം ചോദ്യപേപ്പറുകൾ തയ്യാറാക്കി മാർച്ച് 18 മുതൽ നടക്കും. ഒൻപതാം ക്ലാസ്സിലെ കുട്ടികൾ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് സ്ക്രൈബായി പോകുന്നതിനാൽ, ആ പരീക്ഷകൾ നടക്കുന്ന ദിവസങ്ങൾ പരമാവധി ഒഴിവാക്കിയാണ് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷകൾ ക്രമീകരിക്കുന്നത്.

വിശദമായ ടൈംടേബിൾ ഉൾപ്പെടെയുള്ള പരീക്ഷാ വിജ്ഞാപനം വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10