Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപടിയെന്ന് മന്ത്രി കെ. മുരളീധരൻ

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപടിയെന്ന് മന്ത്രി കെ. മുരളീധരൻ

അപൂര്‍വ്വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികള്‍ക്ക് സമയബന്ധിതമായി ചികിത്സയും ജീവന്‍രക്ഷാ മരുന്നുകളും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ 'കെയര്‍'(KARE) പദ്ധതിയിലൂടെ വിപുലമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിയമസഭയില്‍ അറിയിച്ചു. പി.കെ. ഫിറോസ് എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ എസ്.എം.എ. ക്ലിനിക്കിലൂടെയാണ് കുട്ടികള്‍ക്ക് ആവശ്യമായ മരുന്നുകളും അനുബന്ധ ചികിത്സകളും നല്‍കി വരുന്നത്.
നേരത്തേ ഒരു കുപ്പിക്ക് ഏകദേശം 5.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന 'റിസ്ഡിപ്ലാം' മരുന്നിന് പകരമായി, നാറ്റ്‌കോ ഫാര്‍മയുടെ ഇന്ത്യന്‍ നിര്‍മ്മിത ജനറിക് മരുന്നായ 'നാറ്റ്‌സ്മാര്‍ട്ട്' (Natsmart) ഒക്ടോബര്‍ 19 മുതല്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഒരു കുപ്പിക്ക് ഏകദേശം 11,000 രൂപ മാത്രമാണ് ഇതിന്റെ വില. ഇതുവഴി ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനും കൂടുതല്‍ കുട്ടികള്‍ക്ക് മരുന്ന് ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മരുന്നിന്റെ തുടര്‍ച്ചയായ ലഭ്യതയ്ക്കായി 2159 കുപ്പികള്‍ സംഭരിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

മരുന്നിന് പുറമേ ഫിസിയോതെറാപ്പി, റെസ്പിറേറ്ററി തെറാപ്പി, ശ്വസനസഹായ ഉപകരണങ്ങള്‍, പുനരധിവാസം, ആവശ്യമായ ശസ്ത്രക്രിയകള്‍ എന്നിവയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കുന്നുണ്ട്. നിലവില്‍ 12 വയസ്സുവരെയുള്ള അര്‍ഹരായ കുട്ടികള്‍ക്കാണ് കൈയര്‍ പദ്ധതിയിലൂടെ സൗജന്യ മരുന്ന് നല്‍കിവരുന്നതെങ്കിലും, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ജീവിതകാലം മുഴുവന്‍ ഈ മരുന്ന് ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

അരുണ്‍-ശാല്‍മി ദമ്പതികളുടെ കുട്ടികളായ ഡേവിഡ് മോസസ് അരുണ്‍, ഏതന്‍ മോസസ് അരുണ്‍ എന്നിവര്‍ ഒക്ടോബര്‍ 6-ന് എസ്.എ.ടി. ആശുപത്രിയിലെ എസ്.എം.എ. ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൈപ്പ് 2 എസ്.എം.എ. ബാധിച്ച ഇവര്‍ക്ക് സൗജന്യ റിസ്ഡിപ്ലാം ചികിത്സയ്ക്ക് അര്‍ഹതയുണ്ട്. സംസ്ഥാനതല സാങ്കേതിക സമിതിയുടെ അനുമതിയോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നാറ്റ്‌സ്മാര്‍ട്ട് മരുന്ന് ഇവര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയായ ഒളിവറിന്റെ പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അര്‍ഹത ഉറപ്പാക്കി കൈയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ ചികിത്സ നല്‍കും.

രോഗബാധിതരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തികവും മാനസികവുമായ പിന്തുണ ഉറപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്ന് കൂടുതല്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Save your stories

Sign in