Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കീറി, പക്ഷേ മാറിപ്പോയി; സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ബാൽ താക്കറെയുടെ ചിത്രം കീറിയ ഷൈന എൻ.സിക്കും ഷിൻഡെ വിഭാഗത്തിനുമെതിരെ രൂക്ഷവിമർശനം

കീറി, പക്ഷേ മാറിപ്പോയി; സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ബാൽ താക്കറെയുടെ ചിത്രം കീറിയ ഷൈന എൻ.സിക്കും ഷിൻഡെ വിഭാഗത്തിനുമെതിരെ രൂക്ഷവിമർശനം

മുംബൈ: സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെ ശിവസേന (ഷിന്‍ഡെ വിഭാഗം) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചിത്രം കീറിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന ആത്മകഥയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ശിവസേന നേതാവ് ഷൈന എന്‍.സി അബദ്ധത്തില്‍ ബാല്‍ താക്കറെയുടെ ചിത്രം കീറിയത്. സംഭവത്തിന് പിന്നാലെ, ബാല്‍ താക്കറെയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഷൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമായ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ബുധനാഴ്ച ഷിന്‍ഡെ വിഭാഗം ശിവസേന പ്രതിഷേധം സംഘടിപ്പിച്ചത്. പുസ്തകത്തിന്റെ 201, 443 പേജുകളിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സിനോട് ആവശ്യപ്പെട്ടുകൊണ്ട് ഷൈന എന്‍.സി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തിനിടെ പുസ്തകത്തിന്റെ പേജുകള്‍ വലിച്ചുകീറുകയായിരുന്നു.




Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Save your stories

Sign in