Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദിയിൽ വാഹനാപകട മരണ നിരക്ക് 33 ശതമാനം കുറഞ്ഞു : ഗതാഗത മന്ത്രാലയം

സൗദിയിൽ വാഹനാപകട മരണ നിരക്ക് 33 ശതമാനം  കുറഞ്ഞു : ഗതാഗത മന്ത്രാലയം
Saudi-Traffic സൗദി അറേബ്യയിൽ ഈ വർഷം വാഹനാപകട മരണങ്ങൾ 33 ശതമാനം തോതിൽ കുറഞ്ഞതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള റോഡുകളിൽ ഈ വർഷം വാഹനാപകടങ്ങളിൽ 1,560 ജീവനുകളാണ് പൊലിഞ്ഞത്. സൗദിയിൽകഴിഞ്ഞ കൊല്ലം നടന്ന അപകടങ്ങളിൽ 2,331 പേർ മരണപ്പെട്ടിരുന്നു. ഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ ആകെ 68,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളാണ് രാജ്യത്തുള്ളത്. നഗരങ്ങൾക്കകത്തെ റോഡുകൾ മന്ത്രാലയത്തിനു കീഴിലല്ല. ഗതാഗത മന്ത്രാലയത്തിനു കീഴിലെ റോഡുകളിൽ ഈ കൊല്ലം 13,221 വാഹനാപകടങ്ങളുണ്ടായി. കഴിഞ്ഞ വർഷം ഈ റോഡുകളിൽ 17,632 അപകടങ്ങളുണ്ടായിരുന്നു. അപകടങ്ങളുടെ എണ്ണത്തിൽ ഈ വർഷം 25 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ കൊല്ലം വാഹനാപകടങ്ങളിൽ 10,755 പേർക്ക് പരിക്കേറ്റു. 2017 ൽ 14,481 പേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ ഈ കൊല്ലം 25.5 ശതമാനം കുറവുണ്ട്. റോഡുകളിൽ സുരക്ഷാ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വാഹനാപകട മരണ നിരക്ക് ഒരു ലക്ഷം പേരിൽ എട്ട് ആയി കുറക്കുന്നതിനാണ് വിഷൻ 2030 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2015 ൽ ഒരു ലക്ഷം പേരിൽ 26 ആയിരുന്നു വാഹനാപകട മരണ നിരക്ക്. https://youtu.be/-Ijm_1SKGDI

Related articles

See all
Popular News

ഷാര്‍ജ ഭരണാധികാരിയ്ക്ക് അടിയന്തര ശസ്ത്രക്രിയ; പിതാവിനായി പ്രാര്‍ത്ഥിക്കണമെന്ന് മകളുടെ അഭ്യ...

Popular News

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട...

Popular News

പ്രവാസികൾക്ക് ആശ്വാസവാർത്ത; പെൻഷൻ ഉടൻ നൽകുമെന്നും ഇൻഷുറൻസ് പ്രീമിയം വർധനവ് പരിശോധിക്കുമെന്...

Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Save your stories

Sign in