Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘വി.ഡി. സതീശനെതിരെയുള്ള വിമർശനം അനാവശ്യം; അദ്ദേഹം വെള്ളത്തിലിറങ്ങി തോണി തുഴയേണ്ടതില്ല’: പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

‘വി.ഡി. സതീശനെതിരെയുള്ള വിമർശനം അനാവശ്യം; അദ്ദേഹം വെള്ളത്തിലിറങ്ങി തോണി തുഴയേണ്ടതില്ല’: പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

സംസ്ഥാനത്ത് കനത്ത മഴയും ദുരിതവും തുടരുമ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ ചടങ്ങുകളിൽ പങ്കെടുത്തതും ജ്വല്ലറി ഉദ്ഘാടനം നടത്തിയതും സർക്കാർ ഹെലികോപ്റ്ററിൽ സഞ്ചരിച്ചതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. എന്നാൽ,  ഈ വിമർശനങ്ങൾ തികച്ചും അനാവശ്യമാണെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. പ്രളയ സമാന സാഹചര്യമാണെന്ന് കരുതി ഒരാൾ ലഘുഭക്ഷണം കഴിക്കുന്നതിലെയോ മുൻകൂട്ടി നിശ്ചയിച്ച ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത് വാക്ക് പാലിക്കുന്നതിലെയോ തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു.

ഹെലികോപ്റ്റർ വാടകയും യാഥാർത്ഥ്യവും

സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി കരാറെടുത്തിട്ടുള്ള ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. മാസം 25 മണിക്കൂർ പറന്നില്ലെങ്കിലും ഈ തുക പൂർണ്ണമായും നൽകണം. അങ്ങനെയിരിക്കെ അടിയന്തര ആവശ്യങ്ങൾക്കായി വി.ഐ.പി യാത്രയ്ക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചതിനെ ഒരു വലിയ കുറ്റമായി കാണാൻ കഴിയില്ലെന്നും, കരാർ തുക വെറുതെ നൽകുന്നതിലും നല്ലത് അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"നേരിട്ട് തോണി തുഴയേണ്ടതില്ല, മേൽനോട്ടം വഹിച്ചാൽ മതി"

നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ ലോകത്ത് ഒരിടത്തും മന്ത്രിമാരോ ജനപ്രതിനിധികളോ നിരാഹാരം കിടന്ന ചരിത്രമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഓർമ്മിപ്പിച്ചു. ജനങ്ങൾ ദുരിതത്തിലാകുമ്പോൾ സതീശൻ സൽക്കാരത്തിൽ പങ്കെടുത്തു എന്ന വിമർശനം ഉടൻ അവസാനിപ്പിക്കണം. മഴയും പ്രളയവും ഉണ്ടാക്കുന്നത് അദ്ദേഹമല്ല. ജനപ്രതിനിധികൾ നേരിട്ട് വെള്ളത്തിലിറങ്ങി തോണി തുഴഞ്ഞ് രക്ഷാപ്രവർത്തനം നടത്തേണ്ടതില്ല, പകരം ഓഫീസിലിരുന്ന് കാര്യങ്ങൾ അടിയന്തരമായി ഏകോപിപ്പിക്കുകയും ഫണ്ട് അനുവദിക്കുകയുമാണ് വേണ്ടത്. അത് സതീശൻ ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in