Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്ന് ഗായകന്‍ സലീം കോടത്തൂർ

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്ന് ഗായകന്‍ സലീം കോടത്തൂർ

മലപ്പുറം: ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് താന്‍ ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍. 17-കാരിക്ക് വൃക്കരോഗം ബാധിക്കാന്‍ കാരണമായ 'മെംബ്രനസ് നെഫ്രോപ്പതി' എന്ന അതേ രോഗാവസ്ഥയാണ് തന്നെയും ബാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട്ടെ ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് സലീം ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം വര്‍ധിക്കുന്ന തരത്തിലുള്ള മാറ്റം പ്രകടമായി. എന്നാല്‍, വൈകാതെ തന്നെ സ്ഥിതി വഷളാവുകയും മുന്‍പുണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമായി മുഖം കരിവാളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. ശരീരത്തില്‍ നടത്താത്ത പരിശോധനകള്‍ ഒന്നുമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും, മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് ശേഷമാണ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണം പോലും കണ്ടെത്താനായതെന്നും അദ്ദേഹം പറഞ്ഞു.

രോഗം മൂര്‍ച്ഛിച്ചതോടെ ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇതോടെ മാസങ്ങളോളം സംഗീത പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉറക്കം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ലെന്നും, കര്‍ശനമായ ഭക്ഷണനിയന്ത്രണങ്ങള്‍ തുടരേണ്ടി വരുന്നതായും സലീം കോടത്തൂര്‍ പങ്കുവെച്ചു.

എന്താണ് മെംബ്രനസ് നെഫ്രോപ്പതി?

വൃക്കകളില്‍ രക്തം ശുദ്ധീകരിക്കുന്ന സൂക്ഷ്മ അരിപ്പകളായ ഗ്ലോമെറുലൈകള്‍ക്ക് (Glomeruli) വീക്കവും തകരാറും സംഭവിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്. ഇതുമൂലം ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ മൂത്രത്തിലൂടെ വലിയ അളവില്‍ നഷ്ടപ്പെടുകയും, ശരീരത്തില്‍ നീര് വരികയും രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയുകയും ചെയ്യുന്നു.

വില്ലനാകുന്നത് മെര്‍ക്കുറി


അംഗീകാരമില്ലാത്ത ഫെയര്‍നെസ് ക്രീമുകളില്‍ ചര്‍മ്മത്തിന് പെട്ടെന്ന് നിറം നല്‍കാനായി ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ചേര്‍ക്കാറുണ്ട്. ഇത് ചര്‍മ്മത്തിലെ മെലാനിന്‍ ഉല്‍പ്പാദനം തടഞ്ഞ് തുടക്കത്തില്‍ കൃത്രിമ നിറം നല്‍കുമെങ്കിലും, പിന്നീട് ചര്‍മ്മകോശങ്ങളെ നശിപ്പിച്ച് മുഖം കൂടുതല്‍ കരിവാളിക്കാന്‍ ഇടയാക്കും. ചര്‍മ്മത്തിലൂടെ ആഗിരണം ചെയ്യപ്പെട്ട് രക്തത്തില്‍ കലരുന്ന മെര്‍ക്കുറി വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്. ഫെയര്‍നെസ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് 17-കാരിക്ക് വൃക്കരോഗം ബാധിച്ച വാര്‍ത്ത വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് സമാനമായ ദുരനുഭവം തുറന്നുപറഞ്ഞ് സലീം കോടത്തൂരും രംഗത്തെത്തിയത്.

Related articles

See all
Popular News

'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാവില്ല; അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വില്‍പ്പന ന...

Popular News

ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

Save your stories

Sign in