സിംബാബ്‌വെ പര്യടനത്തിൽ പുറത്തിരുത്തൽ; ഒടുവിൽ പ്രതികരിച്ച് സഞ്ജു സാംസൺ
മുംബൈ: ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പാക്കാനുള്ള കടുത്ത മത്സരത്തിനിടയിൽ ഭാവിയെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി മലയാളി താരം സഞ്ജു സാംസൺ. 2026ലെ ടി20 ലോകകപ്പിൽ കളിക്കുമെന്ന പ്രതീക്ഷ പോലും ഒരുഘട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും, അതിനാൽ 2028നെക്കുറിച്ച് ഇപ്പോൾ പദ്ധതിയിടുന്നില്ലെന്നും സഞ്ജു പറഞ്ഞു.
ഈ വർഷം നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു, തുടർച്ചയായി മൂന്ന് അർധശതകങ്ങൾ നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയ ഫോം ഇടിവിന് പിന്നാലെ, അടുത്തിടെ നടന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനെതിരെ ആരാധകരും മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും പ്രതികരിച്ച് സഞ്ജു."2024ലെ ലോകകപ്പിന് ശേഷം 2026ലെ ലോകകപ്പിൽ ഞാൻ കളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഒരുഘട്ടത്തിൽ 14 അല്ലെങ്കിൽ 15 അംഗ സ്ക്വാഡിൽ പോലും ഞാൻ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇപ്പോൾ 2028നെക്കുറിച്ച് പദ്ധതിയിടുക? ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുകയാണെങ്കിൽ കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കും."
ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള മത്സരം അതീവ ശക്തമാണെന്നും രാജ്യത്ത് നിരവധി പ്രതിഭകൾ ഉയർന്നുവരുന്നുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി."ടീമിൽ സ്ഥാനം പിടിക്കാൻ വലിയ മത്സരമാണ്. അത്രയും പ്രതിഭകളുണ്ട് രാജ്യത്ത്. 2026ലെ ടി20 ലോകകപ്പിന് മുമ്പ് തന്നെ ആ മത്സരങ്ങളുടെ ഭാഗമാകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് കളി ആസ്വദിക്കണം. ദൈവകൃപയാൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്ക് 31 വയസ്സാണ്. ഇനിയും അഞ്ച് വർഷമെങ്കിലും മികച്ച ക്രിക്കറ്റ് കളിക്കാനാകുമെന്ന് വിശ്വസിക്കുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് കളി ആസ്വദിക്കും, മികച്ച ടീം അംഗമായിരിക്കും, ടീമിനെ എല്ലാ വിധത്തിലും പിന്തുണയ്ക്കുകയും ചെയ്യും."
അതേസമയം, മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഫിറ്റ്നസിനെയും പരിശീലന മനോഭാവത്തെയും സഞ്ജു പ്രശംസിച്ചു. "വിരാട് ഭായിയെ എല്ലാവർക്കും അറിയാം. അദ്ദേഹം വളരെ വ്യക്തതയോടെയും തുറന്ന മനസ്സോടെയുമാണ് സംസാരിക്കുന്നത്. എന്തെങ്കിലും മെച്ചപ്പെടുത്തണമെങ്കിൽ അതിന് എന്താണ് വേണ്ടതെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞുതരും. ജിമ്മിൽ അദ്ദേഹം പരിശീലിക്കുന്ന രീതി കാണുമ്പോൾ അദ്ദേഹത്തിനുള്ള വ്യത്യസ്തമായ ഊർജ്ജം മനസ്സിലാകും. ആ ഗുണമാണ് എനിക്ക് അദ്ദേഹത്തിൽ ഏറ്റവും ഇഷ്ടമുള്ളത്," സഞ്ജു പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.