ലോകകപ്പ് ഫൈനലിന് പിന്നാലെ സംഘർഷം; അർജന്റീന താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
ന്യൂജഴ്‌സി: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ശേഷം മൈതാനത്ത് അരങ്ങേറിയ സംഘർഷത്തെ തുടർന്ന് അർജന്റീന താരങ്ങൾക്കും പരിശീലക സംഘത്തിലെ ചിലർക്കുമെതിരെ ഫിഫ അച്ചടക്ക അന്വേഷണം പ്രഖ്യാപിച്ചു. മത്സരശേഷം അർജന്റീന താരങ്ങൾ സ്പെയിൻ താരങ്ങളുമായി ഏറ്റുമുട്ടിയ സംഭവമാണ് അന്വേഷണത്തിന് വഴിവെച്ചത്. വിജയാഘോഷത്തിനിടെ സ്പെയിൻ താരത്തിന്റെ വയറ്റിൽ അർജന്റീനയുടെ നഹുവേൽ മോളീന ഇടിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഇതിനെതിരെ സ്പാനിഷ് താരങ്ങൾ പ്രതിഷേധിച്ചതോടെ വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
തുടർന്ന് അർജന്റീനയുടെ മധ്യനിര താരങ്ങളായ ലിയാൻഡ്രോ പരേഡെസും തിയാഗോ അൽമേഡയും എതിരാളികളെ ചവിട്ടിവീഴ്ത്തിയതായും, സ്പെയിൻ യുവതാരം ഗാവിയെ കഴുത്തിൽ പിടിച്ച് തള്ളിയിട്ടതായും റിപ്പോർട്ടുകളുണ്ട്. അർജന്റീന സംഘത്തിലെ മറ്റ് ചിലരും സംഘർഷത്തിൽ പങ്കെടുത്തതായാണ് ആരോപണം. സംഭവത്തിനിടെ റഫറി മൈതാനത്ത് അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ ഫിഫയുടെ അച്ചടക്ക സമിതിയാണ് അന്വേഷണം നടത്തുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ താരങ്ങൾക്കും പരിശീലകർക്കും വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരും. കുറഞ്ഞത് മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഷൻ ലഭിക്കാനും സാധ്യതയുണ്ട്.
അച്ചടക്കലംഘനം ഗുരുതരമാണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട താരങ്ങൾക്ക് ആഗോള വിലക്ക് ഏർപ്പെടുത്താനും ഫിഫയ്ക്ക് അധികാരമുണ്ട്. ഇതോടൊപ്പം അർജന്റീന ഫുട്ബോൾ അസോസിയേഷനു വൻതുക പിഴ ചുമത്താനും സാധ്യതയുണ്ട്. സംഭവത്തിൽ അർജന്റീന ഫുട്ബോൾ ഫെഡറേഷനും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇംഗ്ലണ്ട്–അർജന്റീന മത്സരത്തിന് ശേഷം ഫോക്‌ലൻഡ് ദ്വീപുകളുടെ അവകാശവാദവുമായി ബന്ധപ്പെട്ട പോസ്റ്റർ അർജന്റീന താരങ്ങൾ ഉയർത്തിക്കാട്ടിയ സംഭവത്തിലും ഫിഫ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.