ന്യൂഡൽഹി: ഇന്ത്യയിൽ Samsung Galaxy S26 സീരീസിലെ എല്ലാ മോഡലുകൾക്കും 20,000 രൂപയുടെ വിലവർധന. സെപ്റ്റംബർ 18 മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വളർച്ചയെ തുടർന്ന് ആഗോളതലത്തിൽ മെമ്മറി ചിപ്പുകൾക്ക് നേരിടുന്ന ക്ഷാമമാണ് സ്മാർട്ട്ഫോൺ വില ഉയരാനുള്ള പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ.
Apple-ന്റെ പുതിയ iPhone 18 Pro സീരീസിന്റെ വിൽപ്പന ആരംഭിച്ച അതേ ദിവസമാണ് Samsung Galaxy S26 സീരീസിന്റെ വിലയും വർധിപ്പിച്ചത്. പുതിയ iPhone മോഡലുകൾക്കും ആപ്പിൾ ഏകദേശം 30,000 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Samsung Galaxy S26 പുതിയ വില
12GB RAM + 256GB സ്റ്റോറേജുള്ള Galaxy S26-ന്റെ വില 87,999 രൂപയിൽ നിന്ന് 1,07,999 രൂപയായി ഉയർന്നു. 12GB RAM + 512GB പതിപ്പിന്റെ വില 1,07,999 രൂപയിൽ നിന്ന് 1,27,999 രൂപയായി.
Galaxy S26 Plus
Galaxy S26 Plus-ന്റെ 12GB RAM + 256GB മോഡലിന് ഇനി 1,39,999 രൂപയാണ് വില. ലോഞ്ച് സമയത്ത് ഇത് 1,19,999 രൂപയായിരുന്നു. 12GB RAM + 512GB പതിപ്പിന്റെ വില 1,39,999 രൂപയിൽ നിന്ന് 1,59,999 രൂപയായും ഉയർന്നു.
Galaxy S26 Ultra
Galaxy S26 Ultra-യുടെ 12GB RAM + 256GB പതിപ്പിന് ഇനി 1,59,999 രൂപ നൽകണം. ലോഞ്ച് വില 1,39,999 രൂപയായിരുന്നു. 12GB RAM + 512GB മോഡലിന്റെ വില 1,59,999 രൂപയിൽ നിന്ന് 1,79,999 രൂപയായി.
സീരീസിലെ ഏറ്റവും ഉയർന്ന സ്റ്റോറേജ് വേരിയന്റായ Galaxy S26 Ultra 16
Galaxy S26 വാങ്ങാൻ ഇനി 20,000 രൂപ അധികം; ഇന്ത്യയിൽ സാംസങ് ഫോണുകൾക്ക് വില വർധന