Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

താല്‍ക്കാലിക ആശ്വാസം; രക്ഷാപ്രവര്‍ത്തനത്തിനായി വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ

താല്‍ക്കാലിക ആശ്വാസം; രക്ഷാപ്രവര്‍ത്തനത്തിനായി വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ
താല്‍ക്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്നിലെ സൈനിക നടപടി തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നത്. മോസ്കോ സമയം 10 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50) വെടിനിര്‍ത്തല്‍ നിലവില്‍വരും. അഞ്ചര മണിക്കൂർ സമയത്തേക്കാണ് വെടിനിർത്തല്‍. മരിയുപോള്‍, വൊള്‍നോവാഖ എന്നീ രണ്ട് നഗരങ്ങളിലാണ് വെടിനിർത്തല്‍ നിലവില്‍ വന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ മനുഷ്യത്വ ഇടനാഴികള്‍ ഒരുക്കും. മരിയുപോളും വൊള്‍നോവാഖയും റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രദേശങ്ങളാണ്. മരിയൂപോള്‍ യുക്രെയ്നിന്‍റെ തെക്ക്-കിഴക്ക് ഭാഗത്തായി ഏകദേശം 450,000 ജനസംഖ്യയുള്ള തുറമുഖ നഗരമാണ് മരിയുപോൾ. ഇവിടെ റഷ്യൻ സൈന്യം വളയുകയും കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു. മരിയുപോള്‍ പിടിക്കാനായാല്‍ ഉക്രെയ്നിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നിന്‍റെ നിയന്ത്രണം റഷ്യയ്ക്ക് നൽകുകയും 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയ്ക്കും റഷ്യൻ പിന്തുണയുള്ള പ്രദേശങ്ങളായ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് എന്നിവയ്ക്കിടയില്‍ ഒരു ഭൂ ഇടനാഴി സൃഷ്ടിക്കുകയും ചെയ്യും. വൊള്‍നോവാഖ മരിയൂപോളിന്‍റെ വടക്ക് ഭാഗത്താണ് വൊള്‍നോവാഖ സ്ഥിതി ചെയ്യുന്നത്. അധിനിവേശം ആരംഭിച്ചതുമുതൽ ഇവിടെ കനത്ത ഏറ്റുമുട്ടലുകളുണ്ടായി. മാരിയൂപോളിനും റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്കിനും ഇടയിലുള്ള റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശവും  പ്രാധാന്യമുള്ളതാണ്. https://platform.twitter.com/widgets.js

Related articles

See all
Popular News

ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; ലോകം കൂടുതൽ സുരക്ഷിതമാകുമെന്ന് ഡൊണാൾഡ് ട്രംപ്

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Save your stories

Sign in