Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

റോഷൻ ബഷീറും രാഹുൽ രാജഗോപാലും ഒന്നിക്കുന്ന ഡ്രാമ ത്രില്ലർ 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്'; ഡിസംബർ 11-ന് തിയേറ്ററുകളിലേക്ക്

റോഷൻ ബഷീറും രാഹുൽ രാജഗോപാലും ഒന്നിക്കുന്ന ഡ്രാമ ത്രില്ലർ 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്'; ഡിസംബർ 11-ന് തിയേറ്ററുകളിലേക്ക്

'ദൃശ്യം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ ബഷീറും, 'ആവാസവ്യൂഹം' താരം രാഹുൽ രാജഗോപാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ഡ്രാമ ത്രില്ലർ ചിത്രമാണ് 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്'. വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ബിജോയ് പി.ഐ ആണ്. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന സിനിമയ്ക്ക് ശേഷം ബിജോയ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 'ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്നും 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ഡിസംബർ 11-ന് ശ്രീപ്രിയ കംബയിൻസിലൂടെ തിയേറ്ററുകളിലെത്തും. റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവരെ കൂടാതെ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. സഞ്ജീവ് കൃഷ്ണൻ സംഗീതവും എ.ആർ. നന്ദഗോപൻ ഗാനരചനയും നിർവ്വഹിക്കുന്നു. രാജ്കുമാർ ഭാസ്‌കരൻ ഛായാഗ്രഹണവും രത്‌നരാജ് രാധാകൃഷ്ണൻ ചിത്രസംയോജനവും കൈകാര്യം ചെയ്യുന്നു. അഖിലേഷ് പൊന്നെടുത്തുകുഴി (കലാസംവിധാനം), ബൈജു ശശികല (ചമയം), സുജിത്ത് മട്ടന്നൂർ (വസ്ത്രാലങ്കാരം), അരുൺ രാമവർമ്മ (സൗണ്ട് ഇഫക്ട്സ്), വിനോദ് പി. ശിവറാം (സൗണ്ട് മിക്സിംഗ്), ജോബിൻ ജോസഫ് (വിഎഫ്എക്സ്) എന്നിവരാണ് സാങ്കേതിക വിഭാഗത്തിലുള്ളത്.

സഞ്ജയ് ജി. കൃഷ്ണൻ അസോസിയേറ്റ് ഡയറക്ടറും അഖിൽ ഗീതാനന്ദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ചിത്രത്തിന്റെ കളറിസ്റ്റ് ആർ. മുത്തുരാജാണ്. ത്രിലോക് FX (ആനിമേഷൻ), ചന്ദ്രമോഹൻ എസ്. ആർ (പ്രൊഡക്ഷൻ കോഡിനേറ്റർ), സച്ചിദാനന്ദ വർമ്മ (എ.ഐ വിഷ്വൽ ഡിസൈൻ), അഭിലാഷ് തങ്കൻ, മഹേഷ് സുരേന്ദ്രൻ (കൊറിയോഗ്രാഫി), ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്സ് (മാർക്കറ്റിംഗ്), മനു കെ. തങ്കച്ചൻ (പ്രൊമോഷൻ കൺസൾട്ടന്റ്), പി. ശിവപ്രസാദ് (പി.ആർ.ഒ), നിഷാന്ദ് സാജ് (സ്റ്റിൽസ്), ഇല്ലുമിനാർട്ടിസ്റ്റ് (പബ്ലിസിറ്റി ഡിസൈൻസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in