Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചെങ്കോട്ട സ്‌ഫോടനക്കേസ്: ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്തു; സൂത്രധാരന്മാര്‍ക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നതായി വിവരം

ചെങ്കോട്ട സ്‌ഫോടനക്കേസ്: ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്തു; സൂത്രധാരന്മാര്‍ക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നതായി വിവരം
  ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാര്‍ക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അറസ്റ്റിലായ പ്രതികള്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച നിര്‍ണ്ണായകമായ ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. വിദേശബന്ധം, സാങ്കേതിക സഹായം, ഭീകരര്‍ക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. അറസ്റ്റിലായ മുസമ്മില്‍ തുര്‍ക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വിദേശത്തുള്ള ഭീകരര്‍ ഇവര്‍ക്ക് എന്‍ക്രിപ്റ്റഡ് മൊബൈല്‍ ആപ്പ് വഴി ബോംബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഭീകരസംഘത്തിന് എല്ലാ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങളാണ് ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഇതില്‍ ഉകാസയെന്നയാളാണ് മുസമ്മിലിനെ തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഒരു ഇന്ത്യക്കാരന്‍ തന്നെയാണെന്നും സൂചനയുണ്ട്. ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ച ഗ്രൈന്‍ഡിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങളാണ് നിലവില്‍ അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊടിക്കാന്‍ ഇത് ഉപയോഗിച്ചതായാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്‌സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടില്‍ നിന്നാണ് ഈ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. കേസിന്റെ സുപ്രധാനമായ തെളിവാണ് ഇതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ; വേദ...

Save your stories

Sign in