Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റൊണാള്‍ഡോയ്ക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ; ഗ്രൗണ്ടിലായാലും സോഷ്യല്‍ മീഡിയയിലായാലും

റൊണാള്‍ഡോയ്ക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ; ഗ്രൗണ്ടിലായാലും സോഷ്യല്‍ മീഡിയയിലായാലും
റിയാദ്: റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് മുന്നില്‍ മറ്റൊരു നാഴികക്കല്ല് കൂടി കടപുഴകി വീണിരിക്കുന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമായി 100 കോടി (1 ബില്യണ്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമാണ് റൊണാള്‍ഡോയെ തേടിയെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിച്ചത്. ഫേസ്ബുക്കില്‍ 17 കോടി, എക്സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്സ്‌ക്രൈബേഴ്സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ആഗോള ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുവെന്നാണ് കണക്ക്. ഇവകൂടാതെ ചൈനീസ് പ്ലാറ്റ്‌ഫോമുകളായ വെയ്‌ബോയിലും കുഐഷൂവിലും താരത്തിന് മോശമല്ലാത്ത ഫോളോവേഴ്സുണ്ട്. 'നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര' എന്നാണ് താരം 100 കോടി ഫോളോവേഴ്‌സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഓഗസ്റ്റ് 21-നാണ് താരം യൂട്യൂബിലേക്ക് ചുവടുവെയ്ക്കുന്നത്. ചാനല്‍ ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകള്‍ ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തു. ഇതോടെ ഏറ്റവും വേഗത്തില്‍ 10 ലക്ഷം (ഒരു മില്യണ്‍) സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനലായി ഇത്. യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ അതിവേഗമാണ് താരത്തെ തേടിയെത്തിയത്.

Related articles

See all
Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Popular News

ന്യൂസിലൻഡ് 368-ന് പുറത്ത്; കിവീസിനെതിരെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം; രാ...

Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയുമായി ശുഭ്മാൻ ഗില്ലും സംഘവും; ഇന്ത്യ-ന്യൂസിലൻഡ്...

Save your stories

Sign in