Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിലെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 1275 കോടി രൂപ; അവകാശികളെ കണ്ടെത്താൻ ബാങ്കുകൾക്ക് ആർ.ബി.ഐ നിർദേശം

കേരളത്തിലെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 1275 കോടി രൂപ; അവകാശികളെ കണ്ടെത്താൻ ബാങ്കുകൾക്ക് ആർ.ബി.ഐ നിർദേശം

ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ അളവ് ക്രമാതീതമായി ഉയർന്നതോടെ ഇതിന്റെ യഥാർത്ഥ അവകാശികളെ കണ്ടെത്തി നൽകണമെന്ന് ദേശസാൽകൃത ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കർശന നിർദേശം നൽകി. കേരളത്തിൽ മാത്രം ഏകദേശം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. ബാങ്കുകൾ നേരിട്ട് ഇടപെട്ട് ഇത്തരം അക്കൗണ്ടുടമകളെയോ അവരുടെ അവകാശികളെയോ കണ്ടെത്താനാണ് ആർ.ബി.ഐ നിർദേശിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും റിസർവ് ബാങ്ക് പദ്ധതിയിടുന്നുണ്ട്.

രണ്ടു വർഷത്തിലധികം തുടർച്ചയായി ഇടപാടുകൾ നടത്താതിരുന്നാൽ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി (Inoperative) മാറും. എന്നാൽ ഇവ പിന്നീട് വീണ്ടും സജീവമാക്കാൻ സാധിക്കും. മിനിമം ബാലൻസായും മറ്റും അക്കൗണ്ടുകളിൽ ബാക്കിയായ തുക മറന്നുപോയവരാണ് ഭൂരിഭാഗം പേരും. ബാങ്കിന്റെ ഏതെങ്കിലും ശാഖയിലെത്തി കെ.വൈ.സി (KYC) വിവരങ്ങൾ പുതുക്കി നൽകിയാൽ ഈ തുക തിരികെ ലഭിക്കുന്നതാണ്.

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം ഏകീകൃത പോർട്ടൽ (www.unclaimedassetsportal.in) ആരംഭിച്ചിട്ടുണ്ട്. ഇത് വഴി ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവയിലെ പണം എളുപ്പത്തിൽ കണ്ടെത്താനാകും. രാജ്യത്താകമാനം ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി 1.82 ലക്ഷം കോടി രൂപയും, ബാങ്കുകളിൽ മാത്രം 75,000 കോടി രൂപയും അവകാശികളില്ലാതെ കിടക്കുന്നുണ്ട്. നിക്ഷേപകന്റെ മരണം, വിലാസത്തിലെ മാറ്റം, അശ്രദ്ധ, നോമിനിയെ രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയ കാരണങ്ങളാണ് 10 വർഷത്തിലേറെയായി അക്കൗണ്ടുകൾ നിർജീവമായി കിടക്കാൻ പ്രധാന കാരണം.


Related articles

See all
Popular News

കുതിച്ചുയർന്ന് രൂപ; ജിയോ ഐ.പി.ഒ.യും ആർ.ബി.ഐ. ഇടപെടലും തുണച്ചു, ഡോളറിനെതിരെ രൂപയ്ക്ക് 94.47...

Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ബാങ്ക് ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യാം; കേരളത്തിൽ ബാങ്കുകൾക്ക് തുടർച്ചയായി 4 ദിവസം അവധി

Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Save your stories

Sign in