Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പീഡനശ്രമം, അശ്ലീലചുവയോടെ ഫോണ്‍വിളി ; സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ആദിവാസി യുവതിയുടെ പരാതി

പീഡനശ്രമം, അശ്ലീലചുവയോടെ ഫോണ്‍വിളി ; സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ആദിവാസി യുവതിയുടെ പരാതി
പത്തനംതിട്ട : സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ആദിവാസി യുവതിയുടെ പീഡന പരാതി. സിപിഎം കൊല്ലമുള്ള ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതി വെച്ചുച്ചിറ പൊലീസിൽ പരാതി നൽകിയത്. പീഡനശ്രമത്തിന് പിന്നാലെ അശ്ലീലചുവയോടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നത് തുടർന്നതോടെയാണ് പരാതി. ആദിവാസി കോളനിയിൽ താമസിക്കുന്ന വിവാഹിതയായ യുവതിയാണ് പരാതിക്കാരി. മൂന്ന് കുട്ടികളുള്ള യുവതിയുടെ ഭർത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. സംഭവം പുറത്തായതോടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പലതവണ യുവതിയെ പീഡിപ്പിക്കാൻ ജോജി ശ്രമം നടത്തി. ഇയാളുടെ ശല്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും  നിരന്തരം യുവതിയെ ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നു. ലോക്കൽ സെക്രട്ടറിയുടെ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണം യുവതി തെളിവായിനൽകിയിട്ടുണ്ട്.  രാഷ്ട്രീയ സ്വാധീനം ഭയന്ന് പരാതി നൽകാന്‍ മടിച്ചെങ്കിലും  ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് യുവതി വെച്ചുച്ചിറ പൊലീസിൽ പരാതി നല്‍കിയത്.

Related articles

See all
Popular News

ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! 31-ാമത് ഐഎഫ്എഫ്‌കെയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം...

Popular News

മണ്ണാർക്കാട് വൻ ലഹരിവേട്ട; 100 ഗ്രാം എം.ഡി.എം.എയുമായി കച്ചേരിപ്പറമ്പ് സ്വദേശി പിടിയിൽ

Popular News

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന്...

Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Save your stories

Sign in