Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നും, 12 വര്‍ഷത്തോളം തന്നെ ഇതിന്റെ പേരില്‍ വേട്ടയാടിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ തന്നെ പ്രതിയാക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. സിബിഐ അന്വേഷണം ഫലപ്രദമായിരുന്നുവെന്നും, കേസില്‍ കുറ്റവിമുക്തനാക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം കുട്ടികള്‍ ഉള്‍പ്പെടുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നിയമപരമായ പ്രായപരിധി 18 വയസ്സില്‍ നിന്ന് 16 വയസ്സായി പരിഷ്‌കരിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും ലഹരി മാഫിയ പൊലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി. എത്ര വലിയ മാഫിയയാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പൊലീസിനെ ആക്രമിക്കുന്നവര്‍ക്കും ലഹരി മാഫിയയ്ക്കും ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത...

Save your stories

Sign in