തിരുവനന്തപുരം: ലാല്‍ വര്‍ഗീസ് കല്‍പകവാടി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരം മുന്‍ മന്ത്രി പി.ജെ. ജോസഫിന് സമ്മാനിച്ചു. കാര്‍ഷിക മേഖലയോടുള്ള പ്രതിബദ്ധതയിലൂടെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിക്കുന്നതിലൂടെയും ശ്രദ്ധേയനായ വ്യക്തിത്വമാണ് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ പി.ജെ. ജോസഫ്.
കൃഷിയോടും ക്ഷീരമേഖലയോടുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യവും കര്‍ഷക ക്ഷേമത്തിനായി നടത്തുന്ന നിരന്തര ഇടപെടലുകളും പരിഗണിച്ചാണ് ഈ അവാര്‍ഡിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കെപിസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വഹിച്ചു. ചടങ്ങില്‍ ലാല്‍ വര്‍ഗീസ് കല്‍പകവാടി അനുസ്മരണ പ്രഭാഷണവും മന്ത്രി നടത്തി.
ചടങ്ങില്‍ കാര്‍ഷിക മേഖലയിലെ മികച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തി മറ്റ് വിവിധ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. കര്‍ഷകോത്തമ പുരസ്‌കാരം എം.വി. വിന്‍സെന്റ്, കെ.ആര്‍. പ്രകാശന്‍ എന്നിവര്‍ ഏറ്റുവാങ്ങി. കര്‍ഷകരത്‌ന പുരസ്‌കാരം അഡ്വ. സുരേഷ് കോശിക്കും, കര്‍ഷക സൗഹൃദ പുരസ്‌കാരം എസ്.കെ. ഷിനുവിനും നല്‍കി ആദരിച്ചു.