Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡൽഹിയിലേക്ക് യാത്ര ചെയ്യുമോ? ബിഎസ്-6 മാനദണ്ഡമില്ലാത്ത വാഹനങ്ങൾക്ക് പ്രവേശനമില്ല

ഡൽഹിയിലേക്ക് യാത്ര ചെയ്യുമോ? ബിഎസ്-6 മാനദണ്ഡമില്ലാത്ത വാഹനങ്ങൾക്ക് പ്രവേശനമില്ല

ഡൽഹിയിൽ രൂക്ഷമാകുന്ന വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നു. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തതുമായ പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. നവംബർ 1 മുതൽ ആരംഭിക്കുന്ന ഈ നിയന്ത്രണം 2027 ജനുവരി 31 വരെ നീണ്ടുനിൽക്കും. ബിഎസ്-3, ബിഎസ്-4 വിഭാഗങ്ങളിലായി ഏകദേശം 10 ലക്ഷത്തോളം വാഹനങ്ങളെ ഈ തീരുമാനം ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് തുടങ്ങിയ അയൽനഗരങ്ങളിൽ നിന്ന് ദിവസേന ഡൽഹിയിലേക്ക് ജോലിക്കും മറ്റുമായി യാത്ര ചെയ്യുന്നവരെയാണ് ഈ തീരുമാനം കാര്യമായി ബാധിക്കുക. ഔദ്യോഗിക കണക്കുകൾ പ്രകാരം ഗുരുഗ്രാം, ഫരീദാബാദ് മേഖലകളിൽ രണ്ടും, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നാല് ലക്ഷത്തിലധികം വാഹനങ്ങളും ബിഎസ്-6 മാനദണ്ഡങ്ങൾക്ക് താഴെയുള്ളവയാണ്. എന്നാൽ ഡൽഹിയിൽ നേരിട്ട് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ആംബുലൻസുകൾ, അഗ്‌നിരക്ഷാ വാഹനങ്ങൾ, മറ്റ് അവശ്യസേവന വാഹനങ്ങൾ എന്നിവയ്ക്കും ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡൽഹിയുടെ അതിർത്തികളിൽ പരിശോധന ശക്തമാക്കും. ഇതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന എഐ അധിഷ്ഠിത ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (ANPR) ക്യാമറകൾ സ്ഥാപിക്കും. കൂടാതെ പ്രധാന പ്രവേശന പാതകളിൽ പരിശോധനയ്ക്കായി 300-ഓളം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് ഡൽഹിയിലെ മലിനീകരണ നിരക്ക് അപകടകരമായ തോതിലേക്ക് ഉയരുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് ഭരണകൂടത്തിന്റെ ഈ മുൻകരുതൽ നടപടി.


Related articles

See all
Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in