Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം; ബി.ജെ.പി പിന്നിൽ

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം; ബി.ജെ.പി പിന്നിൽ

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. സംസ്ഥാനത്തെ 37 ജില്ലകളിലായി 1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2,440-ലധികം പഞ്ചായത്ത് സീറ്റുകളിൽ കോൺഗ്രസും 1,488 സീറ്റുകളിൽ ബി.ജെ.പിയും ലീഡ് ചെയ്യുകയാണ്. കൂടാതെ, ജില്ലാ പരിഷത്ത് സീറ്റുകളിൽ 62 ഇടങ്ങളിൽ കോൺഗ്രസും വെറും 25 ഇടങ്ങളിൽ ബി.ജെ.പിയുമാണ് മുന്നിലുള്ളത്.

നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന് അനുകൂലമായ ശക്തമായ ജനവികാരമാണ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ, ഭരണവിരുദ്ധ വികാരം മറികടക്കാനും പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുമായി 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ശർമ്മയെ മാറ്റുന്നതുൾപ്പെടെയുള്ള തന്ത്രപരമായ തീരുമാനങ്ങളെക്കുറിച്ച് ബി.ജെ.പി ആലോചിച്ചേക്കാം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള ജനങ്ങളുടെ അസംതൃപ്തിയാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്നും, കോൺഗ്രസിന് ലഭിക്കുന്ന വലിയ പിന്തുണ ഭരണകക്ഷിയോടുള്ള കടുത്ത അതൃപ്തിയുടെ പ്രതിഫലനമാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇരുമുന്നണികൾക്കും ഒരുപോലെ നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളും ജനവിധി തേടുന്നുണ്ട്. ചുരുവിൽ മുൻ ബി.ജെ.പി എം.എൽ.എ രാജേന്ദ്ര റാത്തോഡിന്റെ മകൻ പരാക്രം സിങ്ങും മരുമകൾ കനിക സിങ്ങും ജില്ലാ പരിഷത്തിലേക്ക് മത്സരിക്കുമ്പോൾ, കോൺഗ്രസ് എം.എൽ.എ നരേന്ദ്ര ബുഡാനിയയുടെ ഭാര്യ കനക് ബുഡാനിയയും ഇതേ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്. ബിക്കാനീറിൽ മുൻ കോൺഗ്രസ് എം.പി രാമേശ്വർ ദൂദിയുടെ മരുമകൾ നികിത ദൂദി, ജയ്സാൽമീറിൽ മുൻ മന്ത്രിയും എം.എൽ.എയുമായിരുന്ന സാലെ മുഹമ്മദിന്റെ സഹോദരന്മാരായ അമീൻ ഖാൻ ഫക്കീർ, അമർദീൻ ഫക്കീർ, ദൗസയിൽ കോൺഗ്രസ് എം.എൽ.എ ഡി.സി ബൈർവയുടെ ഭാര്യ ബീന ബൈർവ എന്നിവരാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ള മറ്റ് പ്രമുഖർ.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in