Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓരോ അനുഭവങ്ങളും ഓരോ പാഠമാകണം, പ്രതിസന്ധികളെ കരുത്താക്കൂ: പ്രിയങ്ക ഗാന്ധി

ഓരോ അനുഭവങ്ങളും ഓരോ പാഠമാകണം, പ്രതിസന്ധികളെ കരുത്താക്കൂ: പ്രിയങ്ക ഗാന്ധി


ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ അനുഭവങ്ങളും ഓരോ പാഠമായി മാറണമെന്നും 
ഓരോ പ്രതിസന്ധിയും കരുത്താക്കി മാറ്റണമെന്നും പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു. തിരുവമ്പാടി എം എൽ എ സി.കെ കാസിമിന്റെ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും ഉന്നത വിജയികൾക്കുള്ള അനുമോദന പരിപാടി മെറിറ്റ് ഈവ് 2026 ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുതിയ കാലത്ത് വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു പാട് അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താൻ തയ്യാറാവണം.

എഐ സാക്ഷരതയടക്കമുള്ള സി.കെ കാസിം എം എൽ എയുടെ വിദ്യാഭ്യാസ പദ്ധതി 
ഭാവി സമൂഹത്തെ കണ്ട് കൊണ്ടുള്ള മാതൃക പരമായ പദ്ധതിയാണന്നും പ്രിയങ്ക പറഞ്ഞു. പ്രസംഗത്തിനിടെ പ്രിയങ്ക  തൻ്റെ ചെറുപ്പകാലം  ഓർത്തെടുക്കുകയും ചെയ്തു. നാം എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും കുടുംബവത്തേയും അധ്യപകാരേയും  സമുഹത്തെയും മറക്കരുതെന്നും പ്രിയങ്ക പറഞ്ഞു.ചടങ്ങിൽ സി.കെ കാസിം എം എൽ എ അധ്യക്ഷത വഹിച്ചു. 

എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എപ്ലസ് നേടിയവരും എൽ എസ് എസ്, യു എസ് എസ്, എൻ എം എം എം എസ് ഉൾപ്പെടെ നേടിയ 1500 ഓളം വിദ്യാർത്ഥികൾക്കാണ് ആദരവ് നൽകിയത്. തിരുവമ്പാടി മണ്ഡലത്തിൽ 5 വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങുന്നതാണ്  സി.കെ കാസിം എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതി.
യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാക്ഷരതയടക്കം
നൽകുന്നതിനായി നൈപുണ്യ വികസന കേന്ദ്രം,വിദ്യാർത്ഥികളുടെ അഭിരുചികളും താൽപര്യങ്ങളും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി കരിയർ അസസ്മെന്റ് സെന്റർ,
സംസ്ഥാന - ദേശീയ മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി മത്സര പരീക്ഷ പരിശീലന കേന്ദ്രം,സംരഭകത്വ പരിശീലന പദ്ധതികൾ, തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഓട്ടോമാറ്റഡ് എക്സ്ചേഞ്ച് പോർട്ടലുകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കുക.

Related articles

See all
Popular News

അരിക്കൊമ്പന് പിന്നാലെ ചക്കക്കൊമ്പനും വലയിലാകുന്നു; കുംകിയാനകൾ നാളെ ചിന്നക്കനാലിൽ എത്തും

Popular News

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി പിടിവീഴും; 5,000 രൂപ വരെ തത്സമയ പിഴ, അടച്ചില്ലെങ്കിൽ പ...

Popular News

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും പൂട്ടുവീഴും; വ്‌ളോഗർമാർക്കെതിരെയും...

Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Save your stories

Sign in