Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്‍റെ പുതിയ രാജാവ്; കാമില രാജ്ഞി

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്‍റെ പുതിയ രാജാവ്; കാമില  രാജ്ഞി
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്‍റെ അടുത്ത രാജാവാകും. 73 വയസുള്ള ചാള്‍സ് ഇനി 'കിംഗ് ചാള്‍സ് III' എന്ന് അറിയപ്പെടും. ബ്രിട്ടന്‍റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്. സ്ഥാനാരോഹണത്തിന്‍റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല. ബ്രിട്ടന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96 കാരിയായ എലിസബത്ത് രാജ്ഞി വിട പറഞ്ഞത്. പ്രിയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം തനിക്കും കുടുംബാംഗങ്ങള്‍ക്കും അത്യന്തദുഃഖത്തിന്‍റെ നിമിഷമാണെന്ന് ചാള്‍സ് രാജാവ് പ്രസ്താവനയില്‍ അറിയിച്ചു. ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്‍റെ ഭാര്യ കാമില പാര്‍ക്കര്‍ രാജ്ഞിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് നേരത്തെ എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്‍റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് പദവി മുൻകൂട്ടി സമ്മാനിച്ചത്.

Related articles

See all
Popular News

ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; ലോകം കൂടുതൽ സുരക്ഷിതമാകുമെന്ന് ഡൊണാൾഡ് ട്രംപ്

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Save your stories

Sign in