Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം - ആർഎസ്എസ് ബന്ധം ; സംഘപരിവാർ സഹയാത്രികന്‍ ശ്രീ എം വൈദ്യതി ബോര്‍ഡിന്‍റെ പരിപാടിയില്‍ : പ്രതിഷേധിച്ച് ജീവനക്കാർ

സിപിഎം - ആർഎസ്എസ് ബന്ധം ; സംഘപരിവാർ സഹയാത്രികന്‍ ശ്രീ എം വൈദ്യതി ബോര്‍ഡിന്‍റെ പരിപാടിയില്‍ : പ്രതിഷേധിച്ച് ജീവനക്കാർ
തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സംഘപരിവാര്‍ സഹയാത്രികനായ യോഗാചാര്യന്‍ ശ്രീ എം വരുന്നതിന് എതിരേ വ്യാപക പ്രതിഷേധം. ശ്രീ എമ്മിന്‍റെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ 65ആം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് ശ്രീ എം ഇന്ന് എത്തുന്നത്. ഇതോടെ സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം മറ നീക്കി പുറത്തു വന്നു. പിണറായി വിജയനുമായി ശ്രീ എമ്മിനുള്ള ബന്ധമാണ് വൈദ്യുതി ബോര്‍ഡിന്‍റെ പരിപാടിക്ക് വിളിച്ചതെന്നാണ് ആരോപണം ഉയരുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈദ്യുതിഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. 'പിരിമുറുക്കമില്ലാത്ത ജീവിതവും ജോലിയും യോഗയിലൂടെ' എന്ന വിഷയത്തിലാണ് ശ്രീ എം സംസാരിക്കുന്നത്. ശ്രീ. എമ്മിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്‍റെ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന് പ്രസ്താവനയിറക്കിയിട്ടുണ്ട്. ശ്രീ എമ്മിനെ പങ്കെടുപ്പിച്ചാല്‍ വാർഷികാഘോഷ പരിപാടി ബഹിഷ്‌കരിക്കുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കണ്ണൂരിലെ സംഘര്‍്ഷങ്ങളുടെ പശ്ചാത്തലത്തില് ആര്‍്.എസ്.എസ്- സി.പി.എം ചര്‍്ച്ചയ്ക്ക് ശ്രീ എം ആണ് മധ്യസ്ഥത വഹിച്ചിരുന്നത്. പിന്നാലെ ശ്രീ എമ്മിന്റെ സത്സങ് ഫൗണ്ടേഷന് യോഗ റിസര്ച്ച് സെന്റര് സ്ഥാപിക്കാന് നാലേക്കര് ഭൂമി നല്‍കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത് വിവാദമായിരുന്നു. തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൗസിങ് ബോർഡിന്‍റെ കൈവശമുള്ള സ്ഥലം 10 വര്‍ഷത്തേക്ക് ലീസിനാണ് ഭൂമി നല്‍കിയത്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in