Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാങ്ങപ്പാറ 17-കാരന്റെ കൊലപാതകം ആസൂത്രിതം; പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം ഏൽക്കാൻ മുൻകൂട്ടി പദ്ധതിയിട്ടു; സിറ്റി പോലീസ് കമ്മീഷണർ

പാങ്ങപ്പാറ 17-കാരന്റെ കൊലപാതകം ആസൂത്രിതം; പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം ഏൽക്കാൻ മുൻകൂട്ടി പദ്ധതിയിട്ടു; സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിരാമിനെ വധിച്ച സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ. പോലീസ് പിടികൂടുകയാണെങ്കിൽ പ്രായപൂർത്തിയാകാത്ത 17-കാരൻ മാത്രം കൊലപാതകം നടത്തി എന്ന് കുറ്റസമ്മതം നടത്തണമെന്ന് പ്രതികൾ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ കേസിൽ മൂന്ന് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ 17-കാരനും രണ്ടാം പ്രതിയായ ഉമറും ചേർന്നാണ് കൊലപാതകം നടത്തിയത്. 17-കാരൻ മുൻപ് ഉൾപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് കാപ്പ കേസിലെ പ്രതി കൂടിയായ ഉമർ. 17-കാരന്റെ ഫോൺ കേന്ദ്രീകരിച്ച് ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തിലുള്ള 16 അംഗ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്. പോലീസിന്റെ വാഹനത്തിൽ വെച്ചാണ് ഉമർ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ തുറന്നുപറഞ്ഞത്.

പ്രതികളിൽ ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തെളിവുകൾ ശക്തമായതിനാൽ ജുവനൈൽ ആണെന്ന പരിഗണനയിൽ ഒന്നാം പ്രതിക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഡി.സി.പി ഷഹൻ ഷാ വ്യക്തമാക്കി. കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് ഈ അരുംകൊലയ്ക്ക് പിന്നിൽ. പ്രതികൾ മുൻപും ഇത്തരത്തിൽ കൊലപാതക ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് കൂടുതലായി അന്വേഷിച്ചുവരികയാണ്.



Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Save your stories

Sign in