Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പാര്‍ലമെന്റിലെയും വിവിധ സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സംയുക്ത യോഗം ഇന്ന് കേരള നിയമസഭയില്‍ ആരംഭിക്കും. ഇന്ന് രാവിലെ 11.30 ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്യും. 'ഇതാദ്യമായാണ് നമ്മുടെ സംസ്ഥാനം ഇത്തരമൊരു സമ്മേളനത്തിന് സംഘാടകത്വം വഹിക്കുന്നത്,' സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, പാര്‍ലമെന്ററി പി.എ.സി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍, കേരള നിയമസഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, സംസ്ഥാന പി.എ.സി ചെയര്‍മാന്‍ കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസാരിക്കും.

'ഓഡിറ്റ്, അക്കൗണ്ടബിലിറ്റി ആന്‍ഡ് ഗുഡ് ഗവേണന്‍സ് - ദ ഇവോള്‍വിങ് റോള്‍ ഓഫ് പി.എ.സി' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്. നവംബര്‍ 4 ന് രാവിലെ 11.45 ന് നടക്കുന്ന സമാപന സമ്മേളനത്തോടെ പരിപാടി അവസാനിക്കും. ലോക്സഭാ സ്പീക്കര്‍, പാര്‍ലമെന്ററി-സംസ്ഥാന പി.എ.സി ചെയര്‍പേഴ്സന്മാര്‍, കേരള നിയമസഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുക്കും.

Related articles

See all
Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Popular News

സിസിടിവി ദൃശ്യങ്ങൾ വഴിതിരിവായി; കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില...

Save your stories

Sign in