Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിസിടിവി ദൃശ്യങ്ങൾ വഴിതിരിവായി; കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് റിമാൻഡിൽ

തിരുവനന്തപുരം തുമ്പയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. വയനാട് സ്വദേശി ജോയ് എന്നയാളാണ് തുമ്പ പോലീസിന്റെ പിടിയിലായത്. ഇയാളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

സിസിടിവി ദൃശ്യങ്ങൾ വഴിതിരിവായി; കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് റിമാൻഡിൽ

തിരുവനന്തപുരം: തുമ്പയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. വയനാട് സ്വദേശി ജോയ് എന്നയാളാണ് തുമ്പ പോലീസിന്റെ പിടിയിലായത്. ഇയാളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ പതിനാറാം തീയതി കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം തക്കം നോക്കി വീട് കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി രണ്ട് പവൻ സ്വർണവും പണവും കവരുകയായിരുന്നു. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ ജോയ്. ഇരു സംസ്ഥാനങ്ങളിലുമായി മാറിമാറി താമസിച്ചാണ് ഇയാൾ മോഷണങ്ങൾ നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Related articles

See all
Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in