മരിച്ചവരുടെ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മരിച്ച കൃഷ്ണന്‍കുട്ടി പണിക്കര്‍, നാരായണ ഗുപ്തന്‍ എന്നിവരുടെ പെന്‍ഷന്‍ തുകയാണ് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന്‍ തട്ടിയെടുത്തത്.
കൃഷ്ണന്‍കുട്ടി പണിക്കര്‍ ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തന്‍ ഓഗസ്റ്റിലുമാണ് മരണപ്പെട്ടത്. എന്നാല്‍ ഇവരുടെ സെപ്റ്റംബര്‍ മാസം വരെയുള്ള പെന്‍ഷന്‍ തുകയാണ് സത്യനാരായണന്‍ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയത്.
തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. അതേസമയം, കുറ്റക്കാരനായ സത്യനാരായണനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മരിച്ചവരുടെ പെന്‍ഷന്‍ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; തട്ടിപ്പ് പുറത്തായതോടെ നടപടി