Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സര്‍ക്കാരിന് സ്ത്രീവിരുദ്ധ നയമെന്ന് പ്രതിപക്ഷം: സില്‍വർലൈന്‍ സമരം യുഡിഎഫ് ശക്തമാക്കും; നേതാക്കള്‍ മാടപ്പള്ളിയിലേക്ക്

സര്‍ക്കാരിന് സ്ത്രീവിരുദ്ധ നയമെന്ന് പ്രതിപക്ഷം: സില്‍വർലൈന്‍ സമരം യുഡിഎഫ് ശക്തമാക്കും; നേതാക്കള്‍ മാടപ്പള്ളിയിലേക്ക്
തിരുവനന്തപുരം : ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലീടിലിനെതിരെ സമരം ചെയ്തവര്‍ക്കെതിരായ പോലീസ് നരനായാട്ടില്‍  അതിശക്തമായ പ്രതിഷേധമുയർത്തി പ്രതിപക്ഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ വേട്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈനിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നേതാക്കള്‍ പോലീസ് നരനാട്ട് നടത്തിയ മാടപ്പള്ളിയിലേക്ക് തിരിച്ചു. ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും പോലും ക്രൂരമായി ആക്രമിച്ചു. സർക്കാരിന് സ്ത്രീ വിരുദ്ധ സമീപനമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലോ കോളേജില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച എസ്എഫ്ഐ ഗുണ്ടകൾ സുഖവാസത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടി കൊണ്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. ജനകീയ സമരങ്ങളെ തച്ചുതകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in