Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.ഒ.ടി നസീര്‍ വധശ്രമം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സി.ഒ.ടി നസീര്‍ വധശ്രമം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
COT-Nazeer-2 അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനും ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. വധശ്രമത്തിന് പിന്നില്‍ സി.പി.എമ്മിന്റെ കറുത്ത കരങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.പിയില്‍ യോഗി ചെയ്യുന്നതാണ് കേരളത്തില്‍ പിണറായി ചെയ്യുന്നത്. ഷംസീര്‍ വധശ്രമത്തിന് പിന്നിലുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം, സി.ഒ.ടി നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തിയെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Related articles

See all
Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Popular News

'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാവില്ല; അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വില്‍പ്പന ന...

Popular News

ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Save your stories

Sign in