Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

വിദേശ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥാവകാശം സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ ചട്ടങ്ങള്‍ പിന്‍വലിക്കാനുള്ള സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആഭ്യന്തര സ്വകാര്യ നിക്ഷേപവും നേരിട്ടുള്ള വിദേശ നിക്ഷേപവും (FDI) വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ, ഓഹരി വിപണിയിലെ മുന്നേറ്റം നിലനിര്‍ത്താന്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് (FPI) ചുവപ്പുപരവതാനി വിരിക്കാനാണ് ഈ നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

നവംബര്‍ 19-ന് ഫിക്കി (FICCI) വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ പ്രമുഖരെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിര്‍ദേശങ്ങളുമായി സെബി എത്തിയത്. 2023 ഓഗസ്റ്റില്‍ നടപ്പാക്കിയ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശ വെളിപ്പെടുത്തല്‍ ചട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സെബി ആലോചിക്കുന്നത്. ഇത് ഓഹരി വിപണിയിലെ സുതാര്യതയെയും നിക്ഷേപകരുടെ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്ന് ജയറാം രമേശ് മുന്നറിയിപ്പ് നല്‍കി.

2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഓഗസ്റ്റില്‍ ഈ ചട്ടങ്ങള്‍ കൊണ്ടുവന്നത്. ഇന്ത്യയിലെ ആകെ ഓഹരി നിക്ഷേപത്തിന്റെ 50 ശതമാനത്തിലധികം ഒരൊറ്റ കോര്‍പ്പറേറ്റ് ഗ്രൂപ്പിലാണെങ്കില്‍ യഥാര്‍ഥ ഉടമസ്ഥാവകാശവും സാമ്പത്തിക താല്‍പര്യവും വെളിപ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ. വിനോദ് അദാനി വിദേശ ഫണ്ടുകളെ നിയന്ത്രിച്ചതിന് മതിയായ തെളിവില്ലെങ്കിലും സാഹചര്യങ്ങള്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്നതാണെന്ന 2026 സെപ്റ്റംബറിലെ സെബി ഉത്തരവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയ്ക്ക് നിലവില്‍ തന്നെ ഇളവുകളുള്ള സാഹചര്യത്തില്‍, പരിമിതമായ വിഭാഗത്തിന് മാത്രം ബാധകമായ ചട്ടങ്ങള്‍ ഒഴിവാക്കുന്നത് വിദേശ നിക്ഷേപകരുടെ പിന്മാറ്റം എങ്ങനെ തടയുമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദേശ നിക്ഷേപകര്‍ 5.61 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായും, മറ്റ് കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് സെബിയുടെ കൂടിയാലോചനാ രേഖ തന്നെ സമ്മതിക്കുന്നുണ്ടെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

വിശ്വാസ്യതയും സുതാര്യതയും നിക്ഷേപകരുടെ സംരക്ഷണവുമാണ് ശക്തമായ ഒരു വിപണിയുടെ അടിത്തറ. ബിസിനസ് നടപടികള്‍ ലളിതമാക്കുന്നതിന്റെ പേരില്‍ വിപണിയുടെ വിശ്വാസ്യത തകര്‍ക്കരുതെന്നും, സെബിയുടെ പുതിയ നിര്‍ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in