Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എ.കെ. ആന്റണിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ലെന്ന് ഉമ്മന്‍ചാണ്ടി; മുന്നണി രൂപീകരണത്തില്‍ കോണ്‍ഗ്രസിന് വീഴ്ച്ചയുണ്ടായിട്ടില്ല

എ.കെ. ആന്റണിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ലെന്ന് ഉമ്മന്‍ചാണ്ടി; മുന്നണി രൂപീകരണത്തില്‍ കോണ്‍ഗ്രസിന് വീഴ്ച്ചയുണ്ടായിട്ടില്ല
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിക്കെതിരെ ഓണ്‍ലൈനിടങ്ങളില്‍ നടക്കുന്ന അസത്യപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എ.കെ. ആന്റണിക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല - ഉമ്മന്‍ചാണ്ടി തന്റെ കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ക്കിടയില്‍, ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുണണി ഉണ്ടാകാതെ പോയതിന് ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു കണ്ടു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ല. കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല.

Related articles

See all
Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Popular News

'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാവില്ല; അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വില്‍പ്പന ന...

Popular News

ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Save your stories

Sign in