Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവോണ ദിനം നിർധന ക്യാന്‍സർ രോഗികള്‍ക്കൊപ്പം ചെലവഴിച്ച് ഉമ്മന്‍ ചാണ്ടിയും കുടുംബവും

തിരുവോണ ദിനം നിർധന ക്യാന്‍സർ രോഗികള്‍ക്കൊപ്പം ചെലവഴിച്ച് ഉമ്മന്‍ ചാണ്ടിയും കുടുംബവും
  തിരുവനന്തപുരം : നിർധന ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുടുംബവും. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് ഉമ്മൻ ചാണ്ടി ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ചത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലേത് പോലെ ഇക്കുറിയും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സംഘടിപ്പിച്ച 'തിരുവോണം ക്യാൻസർ രോഗികൾക്കൊപ്പം' എന്ന പരിപാടിക്ക് മുടക്കം വന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ തലസ്ഥാനത്തെ വസതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാൻസർ രോഗികളെ സഹായിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നും തുടർന്നും ഇത്തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഭാര്യ മറിയാമ്മ ഉമ്മനും ഓണാശംസകൾ നേർന്നു. ക്യാൻസർ രോഗികൾക്കൊപ്പമായിരുന്നു ഉമ്മൻ ചാണ്ടിയുടെ തിരുവോണ സദ്യ. ക്യാൻസർ രോഗികൾക്ക് ഓണക്കോടിയും ധനസഹായവും ഓണസദ്യയും നൽകി. പുതുപ്പള്ളി ഹൗസിലെ ഓണാഘോഷത്തിന് ഇക്കുറിയും മാറ്റ് ഒരൽപ്പം പോലും കുറഞ്ഞില്ല.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in