Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ

ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്നേഹസ്മരണയായി നിറഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം കാരുണ്യപ്രവർത്തനങ്ങളോടെ ആഘോഷിക്കുന്നു. അദ്ദേഹം പകർന്നുനൽകിയ കരുതലിന്റെയും കാരുണ്യത്തിന്റെയും മഹത്തായ സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അറിയിച്ചു.

ജന്മദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ്‌സിംഗ് രൂപനാണ് സ്കോളർഷിപ്പ് വിതരണം നിർവഹിക്കുന്നത്. അതോടൊപ്പം, രണ്ടാമത് ഉമ്മൻചാണ്ടി സ്മാരക പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്യും.

സ്നേഹവും സേവനവും സ്വന്തം ജീവിതമുദ്രയാക്കിയ ജനനായകന്റെ ഓർമകൾക്ക് കൂടുതൽ അർത്ഥവും തിളക്കവും പകരുന്ന രീതിയിലാണ് ഇത്തവണത്തെ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in